രാവിലെ വെറും വയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

Published : Sep 29, 2023, 09:38 PM IST
രാവിലെ വെറും വയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

Synopsis

രാവിലെ വെറും വയറ്റില്‍  കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും.

നിങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണോ അതോ ആരോഗ്യകരമായ പാനീയത്തോടോയാണോ? നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്താനുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് കുമ്പളങ്ങ ജ്യൂസ്. മത്തങ്ങ കുടുംബത്തിൽ പെടുന്ന കുമ്പളങ്ങ  ഉയർന്ന ജലാംശത്തിന് പേരുകേട്ട ഒരു പച്ചക്കറിയാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കുമ്പളങ്ങ ജ്യൂസ്. 

രാവിലെ വെറും വയറ്റില്‍  കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ളതിനാൽ, ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തില്‍ ജലാംശം നിലനിർത്താനും കുമ്പളങ്ങ ജ്യൂസ് പതിവാക്കാം. 

പൊട്ടാസ്യം ധാരാളം അടങ്ങിയ കുമ്പളങ്ങ ജ്യൂസ് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്കും കുമ്പളങ്ങ ജ്യൂസ് രാവിലെ പതിവായി കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. അവശ്യ പോഷകങ്ങൾ അടങ്ങിയ കുമ്പളങ്ങ ജ്യൂസ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയ ഇവ ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുടിക്കാം ഈ നാല് ജ്യൂസുകള്‍...

youtubevideo

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍