തണുപ്പുകാലങ്ങളിൽ ബ്രൊക്കോളി കഴിക്കുന്നത് ശീലമാക്കിക്കോളു; കാരണം ഇതാണ്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ധാരാളം പോഷകങ്ങൾ അടങ്ങിയ ഇത് തണുപ്പുകാലത്ത് ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ്. കാരണം എന്താണെന്ന് അറിയാം.

രോഗ പ്രതിരോധശേഷി കൂട്ടുന്നു
തണുപ്പുകാലത്ത് പലതരം അസുഖങ്ങൾ വരാറുണ്ട്. പ്രതിരോധ ശേഷി ഉണ്ടെങ്കിൽ മാത്രമേ രോഗങ്ങളെ തടയാൻ സാധിക്കുകയുള്ളു. ബ്രൊക്കോളിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ബ്രൊക്കോളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സാലഡിലൊക്കെ ചേർത്ത് കഴിക്കാവുന്നതാണ്.
വരണ്ട ചർമ്മത്തെ തടയുന്നു
തണുപ്പുകാലങ്ങളിൽ വരണ്ട വായുവാണ് അന്തരീക്ഷത്തിൽ ഉണ്ടാകുന്നത്. ഇത് നമ്മുടെ ചർമ്മത്തേയും വരണ്ടതാക്കുന്നു. എന്നാൽ ബ്രൊക്കോളിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും, വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു.
ശരീരഭാരം കുറയ്ക്കുന്നു
ബ്രൊക്കോളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും ഇതിൽ കുറവാണ്. ദിവസവും ബ്രൊക്കോളി കഴിക്കുന്നത് വയർ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ഹോർമോൺ ബാലൻസിനെ പിന്തുണയ്ക്കുന്നു
ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ മൂഡ് സ്വിങ്സ് ഉണ്ടാകാനും, ഊർജ്ജം കുറയ്ക്കാനും, ദഹനം ഇല്ലാതാക്കാനും കാരണമാകുന്നു. ദിവസവും ബ്രൊക്കോളി കഴിക്കുന്നത് ഹോർമോൺ ബാലൻസിനെ പിന്തുണയ്ക്കും.
എല്ലുകളെ സംരക്ഷിക്കുന്നു
ബ്രൊക്കോളിയിൽ വിറ്റാമിൻ കെ, ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഊർജ്ജം കൂട്ടുന്നു
ബ്രൊക്കോളിയിൽ വിറ്റാമിൻ ബിയും, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് തണുപ്പുകാലങ്ങളിൽ നിങ്ങളുടെ ഊർജ്ജം കൂട്ടാനും ക്ഷീണം അകറ്റാനും സഹായിക്കുന്നു.

