കായം നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ...

Published : Dec 06, 2023, 09:34 AM IST
കായം നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ...

Synopsis

ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാനായി പാചകത്തില്‍ നാം പതിവായി ഉപയോഗിക്കുന്ന ഒന്നാണ് കായം. എന്നാല്‍ ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. 

ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാനായി പാചകത്തില്‍ നാം പതിവായി ഉപയോഗിക്കുന്ന ഒന്നാണ് കായം. എന്നാല്‍ ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. കായത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി എന്നിവയെ തടയാന്‍  കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. അതിനാല്‍ കായം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ദഹനപ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്.

രണ്ട്... 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും. ഇതിനായി കായം ചേര്‍ത്ത വെള്ളം കുടിക്കാം. 

മൂന്ന്... 

ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

നാല്... 

ആന്‍റി ഓക്സിഡൻറുകളാൽ സമ്പന്നമാണ് കായം. കായം അടങ്ങിയ വെള്ളം കുടിക്കുന്നത് ശരീര ഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.

അഞ്ച്...

ആര്‍ത്തവസംബന്ധമായ വേദന പരിഹരിക്കുന്നതിനും കായം സഹായകമാണ്. അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ ഇവ സഹായിക്കുന്നു. ഇതിലൂടെയാണ് ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ രാവിലെ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്