മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Published : Oct 11, 2024, 12:55 PM ISTUpdated : Oct 11, 2024, 12:57 PM IST
മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Synopsis

വിറ്റാമിൻ സി, ബി, ഇ, കെ, പൊട്ടാസ്യം, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, ബി, ഇ, കെ, പൊട്ടാസ്യം, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ദഹനം 

മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്ക് മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വയറു വീര്‍ത്തിരിക്കുന്നതിനെ തടയാനും ഇവ സഹായിക്കും. 

2. രോഗ പ്രതിരോധശേഷി 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 

3. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം,  ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. കൊളസ്ട്രോള്‍

കൊളസ്‌ട്രോളിനെ കുറയ്ക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. 

5. പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും മാതളം സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും മാതള നാരങ്ങാ ജ്യൂസ് കുടിക്കാം. 

6. എല്ലുകളുടെ ആരോഗ്യം 

കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

7. വണ്ണം കുറയ്ക്കാന്‍

കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മാതള ജ്യൂസ് സഹായിക്കും. 

8. ചര്‍മ്മം

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

youtubevideo

 

PREV
click me!

Recommended Stories

Christmas 2025 : ഓവനും ബീറ്ററും മൈദയും ഇല്ലാതെ ഒരു സിമ്പിൾ പ്ലം കേക്ക്
Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്