റമദാന്‍ മാസത്തില്‍ ദിവസവും ഈന്തപ്പഴം കഴിച്ചാല്‍...

By Web TeamFirst Published May 6, 2019, 3:39 PM IST
Highlights

നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഇക്കൂട്ടരുടെ ശീലമാണ്. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ശാസ്ത്രീയ സത്യമാണ്. 

ഇസ്‌ലാം മത വിശ്വാസികൾക്ക് ഇത് പുണ്യ മാസമാണ്. മാസങ്ങളായി തുടരുന്ന ജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റമാണ് ഇത്. നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഇക്കൂട്ടരുടെ ശീലമാണ്. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ശാസ്ത്രീയ സത്യമാണ്.

ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തി ക്ഷീണം ഇല്ലാതാക്കും. 

ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഈന്തപ്പഴം സാഹായിക്കും. ഈന്തപ്പഴത്തിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.

ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കും. ആമാശയ ക്യാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്. പല്ലുകളുടെ ആരോഗ്യത്തിനും വിളര്‍ച്ച തടയുന്നതിനും സഹായിക്കും. ദിവസവും ഈന്തപ്പഴം കഴിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യവും മികച്ചതായിരിക്കും.

click me!