ശരീരഭാരം കുറയ്ക്കാൻ ഈ ഭക്ഷണ സാധനങ്ങൾ വറുത്ത് കഴിക്കൂ
കൃത്യമായ സമയത്ത് കൃത്യമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന് ഇവ വറുത്ത് കഴിക്കൂ.
15

Image Credit : Getty
ബദാം
നല്ല കൊഴുപ്പ്, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് വറുത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
25
Image Credit : gemini
വെള്ളക്കടല
വെള്ളക്കടലയിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
35
Image Credit : stockPhoto
മഖാന
മഖാനയിൽ കലോറി വളരെ കുറവാണ്. ഇത് ദഹനത്തേയും മെറ്റബോളിസം പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
45
Image Credit : Getty
ചെറുപയർ
ചെറുപയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് എളുപ്പം ദഹിക്കും. കൂടാതെ നിങ്ങളുടെ ഊർജ്ജം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.
55
Image Credit : Getty
പീനട്ട്
പീനട്ടിൽ ആരോഗ്യകരമായ കൊഴുപ്പും, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ പീനട്ട് നല്ലതാണ്.
Latest Videos

