ആഴ്ചയിൽ രണ്ട് നേരമെങ്കിലും മീൻ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്...

Published : Apr 03, 2019, 09:42 AM IST
ആഴ്ചയിൽ രണ്ട് നേരമെങ്കിലും മീൻ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്...

Synopsis

 ധാരാളം ഗുണങ്ങളുളള ഭക്ഷണമാണ് മീന്‍. 

മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മത്സ്യം. ധാരാളം ഗുണങ്ങളുളള ഭക്ഷണമാണ് മീന്‍. മീനിൽ മാത്രം അടങ്ങിയിരിക്കുന്ന ഒമേഗ - 3 ഫാറ്റി ആസിഡുകൾ നമ്മുടെ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടാണ് ആഴ്ചയിൽ രണ്ടു നേരമെങ്കിലും മീൻ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന പോലും പറയുന്നത്. 

തലച്ചോറിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സഹായിക്കുന്നതാണ് മീനുകള്‍. മീന്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടും. കൂടാതെ രക്തചംക്രമണവ്യവസ്ഥ സുഗമമാക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉത്കണ്ഠ, മാനസികസമ്മർദം, പിരിമുറുക്കം എന്നിവ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ് മീൻ‌. അതിനാൽ മീൻ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് (triglycerides) കൊഴുപ്പ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവർ അസുഖം തടയാൻ സഹായിക്കും.

മീനിന് പകരം മീന്‍ എണ്ണ ക്യാപ്സൂളുകള്‍ കഴിക്കുന്നതും നല്ലതാണ്. മീനെണ്ണയിലെ പോഷകങ്ങൾ കാഴ്ചയെയും കേൾവിയെയും സഹായിക്കുന്നു. ചർമത്തിന്‍റെ തിളക്കവും ആരോഗ്യവും നിലനിർത്താൻ ഇത് സഹായിക്കുന്നു. മീൻ പതിവായി കഴിക്കുന്നത് ആസ്മ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യ എണ്ണ ആസ്മ സാധ്യത 70 ശതമാനം കുറയ്ക്കും.

PREV
click me!

Recommended Stories

മുരിങ്ങയിലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?