Latest Videos

രാത്രി വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

By Web TeamFirst Published Mar 26, 2024, 10:45 PM IST
Highlights

സള്‍ഫര്‍ ധാരാളം അടങ്ങിയ ഇവ  കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വെളുത്തുള്ളി രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. 

രാത്രി വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇവ  കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വെളുത്തുള്ളി രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും. ഇതിന്റെ ഫലമായും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞേക്കാം. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വയറിലെ അണുബാധകള്‍  ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.  വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും  നല്ലതാണ്. വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍...

youtubevideo

 

click me!