ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

Published : May 21, 2023, 08:07 AM ISTUpdated : May 21, 2023, 08:09 AM IST
ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

Synopsis

പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്. പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്. 

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. അതില്‍ പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്. പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്. 

ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത ബദാം കഴിക്കുന്നത്. ഇത് ബദാമിന്‍റെ ഗുണങ്ങള്‍ കൂട്ടും.  ഇതിനായി രാത്രി വെള്ളത്തില്‍ കുറച്ച് ബദാം ഇട്ടുവയ്ക്കുക. രാവിലെ ഈ വെള്ളം കളഞ്ഞതിന് ശേഷം തൊലി കളഞ്ഞ ബദാം കഴിക്കാം.

അറിയാം കുതിർത്ത ബദാമിന്‍റെ ഗുണങ്ങള്‍... 

ഒന്ന്...

ഒന്നിലധികം പോഷകങ്ങൾ നിറഞ്ഞതാണ് ബദാം.  നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് ഊർജ്ജനില നിലനിർത്താനും സഹായിക്കുന്നു.

രണ്ട്... 

കുതിർത്ത ബദാം ദഹിക്കാൻ എളുപ്പമാണ്. കുതിർത്ത ബദാം ദഹനം വർധിപ്പിക്കുകയും ചെയ്യും. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന എൻസൈമിന്റെ ഉൽപാദനത്തെയും ഇവ പ്രോത്സാഹിപ്പിക്കുന്നു.

മൂന്ന്...

കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. 

നാല്...

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിര്‍ത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കും. കുതിർത്ത ബദാം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും, ഇതും ഹൃദയാരോഗ്യത്തിന് നല്ലതാണ്.

അഞ്ച്...

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും. തലമുടി കൊഴിച്ചിലിനെതിരെ പോരാടാനും ഇത് നിങ്ങളെ സഹായിക്കും.

ആറ്...

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ, നാരുകൾ, കൊഴുപ്പ് എന്നിവ ഉൾപ്പെടുന്ന ബദാം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും അങ്ങനെ കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ഏഴ്...

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും.  

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഉറക്കം ശരിയാകുന്നില്ലേ? രാത്രി കഴിക്കാം ഈ മൂന്ന് ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ