ആപ്പിൾ സിഡാർ വിനഗര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എങ്ങനെ? അറിയാം ഗുണങ്ങള്‍...

By Web TeamFirst Published Aug 31, 2020, 7:00 PM IST
Highlights

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. 

വിറ്റാമിന്‍ സി, ആന്‍റി ഓക്‌സിഡന്‍റസ് എന്നിവ ധാരാളം അടങ്ങിയതാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. രക്തത്തിലെ കൊളസ്‌ട്രോള്‍ നിലയും ഷുഗര്‍ ലെവലും ശരിയായി നിലനിര്‍ത്താന്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം ഇവ ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു. അതോടൊപ്പം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. 

ആപ്പിൾ സിഡാർ വിനാഗിരിയുടെ ഉപയോഗം വയർ നിറയുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കാം. അതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗം കുറയുകയും ചെയ്യും. 

 

ആപ്പിൾ സിഡാർ വിനഗര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എങ്ങനെ? 

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ആപ്പിൾ സിഡാർ വിനഗര്‍ കുടിക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാന്‍ ഗുണകരമാകുന്നത്. വെള്ളത്തിൽ കലർത്തി ഇവ കുടിക്കാവുന്നതാണ്. ഇതിനായി ചെറുചൂടുവെള്ളം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അതുപോലെ തന്നെ, തേനോ നാരങ്ങാനീരോ ചേര്‍ത്തും ഇവ കുടിക്കാവുന്നതാണ്. സാലഡുകളിൽ ഒലീവ് ഓയിലിന്റെ കൂടെ ആപ്പിൾ സിഡെർ വിനാഗിരി ഒഴിച്ചും കഴിക്കാവുന്നതാണ്. കൂടാതെ, പച്ചക്കറികൾ അച്ചാറിടുവാനും ഇത് ഉപയോഗിക്കാം. ഉയർന്ന അളവിൽ ഇവ കഴിക്കുന്നത് പല്ലിന്റെ ഇനാമലിന് നല്ലതല്ല എന്നും വിദഗ്ധര്‍ പറയുന്നു.

Also Read: വണ്ണം കുറയ്ക്കാന്‍ സവാള ഇങ്ങനെ കഴിക്കാം...

click me!