ലെമണ്‍ഗ്രാസ് ചായയുടെ ഗുണങ്ങള്‍ അറിയാമോ?

By Web TeamFirst Published Apr 9, 2019, 9:25 PM IST
Highlights

ഒരുപാട് ആയുര്‍വ്വേദ ഗുണങ്ങളുള്ള ഒരു ചെടിയാണ് ലെമണ്‍ഗ്രാസ്സ് എന്നറിയപ്പെടുന്ന ഇഞ്ചിപ്പുല്ല്. പല സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല് കൊണ്ടാണ്. 

ഒരുപാട് ആയുര്‍വ്വേദ ഗുണങ്ങളുള്ള ഒരു ചെടിയാണ് ലെമണ്‍ഗ്രാസ്സ് എന്നറിയപ്പെടുന്ന ഇഞ്ചിപ്പുല്ല്. പല സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല് കൊണ്ടാണ്. ഈ വേനല്‍ക്കാലത്ത്  ലെമണ്‍ഗ്രാസ്സ് ചായ കുടിക്കുന്നത് വളരെ നല്ലതാണ്.  

ലെമണ്‍ഗ്രാസ്സില്‍ അടങ്ങിയിരിക്കുന്ന സിട്രാല്‍ എന്ന സംയുക്തം ദഹനപ്രക്രിയയെ സഹായിക്കും. മലബന്ധം, ഛര്‍ദ്ദി പോലുളള പ്രശ്നങ്ങള്‍ക്കും ലെമണ്‍ഗ്രാസ്സ് നല്ലതാണ്. ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയതാണ് ലെമണ്‍ഗ്രാസ്സ്. ത്വക്ക് രോഗങ്ങള്‍ക്ക് ലെമണ്‍ഗ്രാസ് വളരെ നല്ലതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കറുത്തപാടുകളും മറ്റും ഇഞ്ചിപ്പുല്ലെന്ന ലെമണ്‍ഗ്രാസ് മാറ്റും.  

ലെമണ്‍ഗ്രാസ്സില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ശരീരത്തിലെ കലോറി ബേണ്‍ ചെയ്യാനും പിന്നെ ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ജലദോഷം, തൊണ്ട വേദന, ചുമ, പനി എന്നിവയ്ക്കും ലെമണ്‍ഗ്രാസ്സ് ചായ കുടിക്കുന്നത്  വളരെ നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ശരീര ദുര്‍ഗന്ധത്തിന് ഇഞ്ചിപ്പുല്ല് പ്രതിവിധിയായി ഉപയോഗിക്കാം.

click me!