പപ്പായയുടെ കുരു ഇങ്ങനെ കഴിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍...

Published : Sep 07, 2023, 10:02 PM ISTUpdated : Sep 07, 2023, 10:38 PM IST
പപ്പായയുടെ കുരു ഇങ്ങനെ കഴിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍...

Synopsis

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പപ്പായ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പപ്പായ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പപ്പായയുടെ കുരു ഉണക്കി പൊടിച്ച് കഴിക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇത്തരത്തില്‍ പപ്പായ കുരു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പപ്പായ കുരുവില്‍ പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത്  ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂൺ പപ്പായ കുരു കഴിക്കുന്നത് ദഹനക്കേടിനെ തടയാന്‍ സഹായിക്കും. വയറിന്‍റെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ കുരു ഏറെ സഹായിക്കുന്നു. 

രണ്ട്...

പപ്പായ കുരുവില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി ഒരു ടേബിൾസ്പൂൺ പപ്പായ കുരു പൊടിച്ച് ഒരു ഗ്ലാസ് ജ്യൂസോ വെള്ളത്തിലോ കലർത്തി കുടിക്കാം. 

മൂന്ന്...

പപ്പായ കുരു കൊളസ്ടോള്‍ കുറയ്ക്കാന്‍ സഹായിക്കും. പപ്പായ കുരുവിലുള്ള ഫൈബറാണ് ഇതിനും സഹായകമാകുന്നത്. പപ്പായയിലുള്ള ഒലീക് ആസിഡ്, മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇതുവഴി  ഹൃദയത്തെയും സംരക്ഷിക്കാം. 

നാല്... 

പപ്പായ കുരുവില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

അഞ്ച്... 

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവ വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

ആറ്... 

ചിലതരം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനുള്ള കഴിവും പപ്പായ കുരുവിന് ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഏഴ്... 

ആര്‍ത്തവത്തോടനുബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയെ ലഘൂകരിക്കാനും പപ്പായയുടെ കുരു സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഈ എട്ട് പഴങ്ങൾ പതിവാക്കൂ; മലബന്ധം അകറ്റാം...

youtubevideo

PREV
click me!

Recommended Stories

Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്
Christmas 2025 : വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പ്ലം കേക്ക്