പ്രമേഹ സാധ്യത കുറയ്ക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇവയൊക്കെയാണ്

Web Desk   | Asianet News
Published : Nov 21, 2020, 09:41 PM IST
പ്രമേഹ സാധ്യത കുറയ്ക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇവയൊക്കെയാണ്

Synopsis

ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മാനസിക സമ്മര്‍ദലഘൂകരണം എന്നിവ ഒരു പരിധിവരെ പ്രമേഹത്തെ അകറ്റിനിര്‍ത്താന്‍ പര്യാപ്തമാണ്. 

വര്‍ധിച്ചുവരുന്ന ജീവിതചര്യ രോഗങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് പ്രമേഹം.  ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മാനസിക സമ്മര്‍ദലഘൂകരണം എന്നിവ ഒരു പരിധിവരെ പ്രമേഹത്തെ അകറ്റിനിര്‍ത്താന്‍ പര്യാപ്തമാണ്. പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. പ്രമേഹ സാധ്യത കുറയ്ക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഓട്സ്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ നല്ലതാണ് ഓട്സ്. ഓട്സിൽ അടങ്ങിയ ബീറ്റാ ഗ്ലൂക്കൻ എന്ന നാരുകൾ പ്രമേഹരോഗിയ്ക്ക് വളരെ പ്രയോജനകരമാണ്.

 

 

ഗ്രീൻ ടീ...

പ്രമേഹസാധ്യത കുറയ്ക്കാൻ ദിവസവും ഒരു കപ്പ് ഗ്രീൻടീ കുടിക്കുന്നത് നല്ലതാണ്. ഫ്ലവനോയ്ഡുകളാൽ സമ്പന്നമായ ഗ്രീൻടീ ഇൻസുലിന്റെ പ്രവർത്തനത്തിന് സഹായകമാകുന്നു.

നട്സ്...

ദിവസവും ഏതെങ്കിലും നട്സ് കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറയ്ക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ തടയുന്നതിനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യും.

 

 

പയറുവർഗങ്ങൾ...

ടൈപ്പ് 2 പ്രമേഹം ബാധിച്ചവർ ദിവസവും ഒരു കപ്പ് പയറുവർഗങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ഇലക്കറികൾ...

ദിവസവും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ സംരക്ഷിക്കും. മാത്രമല്ല, ഫാറ്റി ലിവർ തടയാനും ഏറെ നല്ലതാണ് ഇലക്കറികൾ.

മള്‍ബറി കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്!


 

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍