സുക്കിനിയുടെ പേര് ഇവിടെ ജുഗിനി; വൈറലായി ഒരു സൂപ്പര്‍മാര്‍ക്കറ്റ്

Published : Nov 21, 2020, 02:08 PM ISTUpdated : Nov 21, 2020, 02:10 PM IST
സുക്കിനിയുടെ പേര് ഇവിടെ ജുഗിനി; വൈറലായി ഒരു സൂപ്പര്‍മാര്‍ക്കറ്റ്

Synopsis

ഇവിടെ സുക്കിനി എന്നല്ല ജുഗിനി (മിന്നാമിനുങ്ങ്) എന്നാണ് കടയിലെ പച്ചക്കറി റാക്കില്‍ ഇതിന് അവര്‍ പേര് നല്‍കിയിരിക്കുന്നത്.

ലുധിയാനയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇവിടെ സുക്കിനി (വെള്ളരി വര്‍ഗത്തില്‍ പെട്ട ഒരിനം പച്ചക്കറി) വാങ്ങാന്‍ പോയ ഒരാള്‍ ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രമാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിനെ ശ്രദ്ധേയമാക്കിയത്. 

ഇവിടെ സുക്കിനി എന്നല്ല ജുഗിനി (മിന്നാമിനുങ്ങ്) എന്നാണ് കടയിലെ പച്ചക്കറി റാക്കില്‍ അവര്‍ പേര് നല്‍കിയിരിക്കുന്നത്. ഉച്ചാരണത്തിൽ വന്നൊരു പിശകാണിത്. പഞ്ചാബിയില്‍ ജുഗിനി എന്നാല്‍ മിന്നാമിനുങ്ങ് എന്നാണ് അര്‍ത്ഥം.

 

എന്തായാലും ഈ പേര് മാറ്റം ട്വിറ്ററിലിട്ടതോടെ സൂപ്പര്‍മാര്‍ക്കറ്റ് വൈറലായി. നിരവധി രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ഇനി സുക്കിനി കഴിക്കണോ എന്ന് ആലോചിക്കണമെന്നാണ് പലരുടെയും കമന്‍റ്. 

Also Read: മള്‍ബറി കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്!

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ