പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

By Web TeamFirst Published Jan 10, 2020, 5:01 PM IST
Highlights

പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ പ്ലേറ്റ്‍ലെറ്റിന്റെ കൗണ്ട് കൂട്ടാൻ സാധിക്കുകയുള്ളൂ. രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...?

രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തില്‍ 150000 മുതല്‍ 450000 വരെ പ്ലേറ്റ്‌ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്‌ലറ്റുകളുടെ പ്രധാന ധര്‍മ്മം. പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ പ്ലേറ്റ്‍ലെറ്റിന്റെ കൗണ്ട് കൂട്ടാൻ സാധിക്കുകയുള്ളൂ. രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

മാതളം...

വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ  ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. അത് കൂടാതെ പ്ലേറ്റ്‍ലെറ്റ് കൗണ്ടിന്റെ എണ്ണം കൂട്ടാനും സഹായിക്കും. മാതളം ജ്യൂസ് ആക്കി കുടിക്കാവുന്നതാണ്. അല്ലെങ്കിൽ സാലഡിലോ സ്മൂത്തിയിലോ ചേർത്തോ, പ്രഭാതഭക്ഷണമായോ കഴിക്കാം.

മത്തങ്ങ...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. കൂടാതെ ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,  ഫൈ​റ്റോ​സ്‌​റ്റീ​റോ​ളു​കള്‍ ,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്‌​നീ​ഷ്യം എ​ന്നിവയുടെയും കലവറയാണ് മ​ത്ത​ങ്ങ. മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. 

 പപ്പായ...

പഴുത്ത പപ്പായ കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്. മലേഷ്യയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സത്ത് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പപ്പായ ഇല വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസം രണ്ടു നേരം കുടിക്കുക. ഇതോടൊപ്പം പപ്പായപ്പഴവും കഴിക്കാം. ‌‌

നെല്ലിക്ക...

നെല്ലിക്ക രോഗപ്രതിരോധശക്തി വർധിപ്പിക്കാനും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും മികച്ചതാണ്. ദിവസം മൂന്നോ നാലോ നെല്ലിക്ക വീതം വെറും വയറ്റിൽ കഴിക്കാം. നെല്ലിക്ക ജ്യൂസാക്കി അതിൽ തേൻ ചേർത്തും ഉപയോഗിക്കാം. ഇത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം.

ഉണക്കമുന്തിരി...

ഇരുമ്പ് ധാരാളമായടങ്ങിയ ഉണക്കമുന്തിരി, പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും.‌ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കുറയുന്ന അവസ്ഥയായ Thrombocytopenia യ്ക്കും വിളർച്ചയ്ക്കും കാരണം ഇരുമ്പിന്റെ അഭാവം ആകാം. അതുകൊണ്ട് ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒരു രാത്രി കുതിർത്ത ഉണക്കമുന്തിരി പാലിൽ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ നാലോ അഞ്ചോ ഉണക്കമുന്തിരി ലഘുഭക്ഷണമായി കഴിക്കാം. 


 

click me!