നിങ്ങൾ വെജിറ്റേറിയൻ ആണോ? ഈ വിറ്റാമിന്‍റെ കുറവിനെ നിസാരമായി കാണേണ്ട...

Published : Feb 16, 2024, 05:09 PM IST
 നിങ്ങൾ വെജിറ്റേറിയൻ ആണോ? ഈ വിറ്റാമിന്‍റെ കുറവിനെ നിസാരമായി കാണേണ്ട...

Synopsis

ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു.

ഏറെ ഗുണപ്രദമായ ആഹാരശീലങ്ങളിലൊന്നാണ് സസ്യാഹാരം. എന്നാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ മാംസവും മുട്ടയും മത്സ്യവുമൊന്നും കഴിക്കാത്തവരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് വിറ്റാമിൻ ബി 12ന്‍റെ കുറവ്.  ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു.

തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. വിറ്റാമിൻ ബി 12 അഭാവം കുട്ടികളില്‍ ഓര്‍മ്മക്കുറവിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ വിറ്റാമിൻ ബി 12-ന്‍റെ കുറവ് മൂലം വിളര്‍ച്ച, ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. വിളറിയ ചര്‍മ്മം, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ചിലരില്‍ ഉണ്ടാകാം. അതുപോലെ എല്ലുകളുടെ ആരോഗ്യം മോശമാകാനും ഹൃദയത്തിന്‍റെ ആരോഗ്യം മോശമാകാനും  മാനസികാരോഗ്യത്തെയും ഇത് മോശമായി ബാധിക്കാനും സാധ്യതയുണ്ട്. 

വെജിറ്റേറിയൻക്കാര്‍ക്ക് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ ബി12 അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

പാല്‍, ചീസ്, യോഗര്‍ട്ട്, മറ്റ് പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ, മഷ്റൂം, ബീറ്റ്റൂട്ട്, ആപ്പിള്‍, ചീര, ഓറഞ്ച്, വാഴപ്പഴം, ക്യാരറ്റ് എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. കൂടാതെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 
Also read: ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് യൂറിനറി ഇൻഫെക്ഷനാണെന്ന് കരുതേണ്ട; ഈ ക്യാന്‍സറാകാം കാരണം...

youtubevideo


 

PREV
click me!

Recommended Stories

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍