തണുപ്പ് കാലത്ത് ​ഗർഭിണികൾക്ക് ഏതൊക്കെ പഴങ്ങൾ കഴിക്കാം...?

By Web TeamFirst Published Jan 13, 2021, 4:34 PM IST
Highlights

ധാരാളം പഴങ്ങള്‍ ഉള്‍പ്പെടെയുള്ള സമീകൃതാഹാരം ആയിരിക്കണം ​ഗർഭിണികൾ കഴിക്കേണ്ടത്. ഓക്കാനം, മലബന്ധം, ക്ഷീണം എന്നിവ കുറയ്ക്കാനും പഴങ്ങൾ സഹായിക്കുന്നു.

തണുപ്പ് കാലത്ത് ഏതൊക്കെ പഴങ്ങൾ കഴിക്കാം എന്നതിനെ സംബന്ധിച്ച് ​ഗർഭിണികൾക്ക് സംശയമുണ്ടാകാം. ധാരാളം പഴങ്ങള്‍ ഉള്‍പ്പെടെയുള്ള സമീകൃതാഹാരം ആയിരിക്കണം ​ഗർഭിണികൾ കഴിക്കേണ്ടത്. ഓക്കാനം, മലബന്ധം, ക്ഷീണം എന്നിവ കുറയ്ക്കാനും പഴങ്ങൾ സഹായിക്കുന്നു.

ഗർഭകാലത്ത് പഴങ്ങൾ കഴിക്കുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണങ്ങളുണ്ട്. പഴങ്ങൾ പോഷക സമ്പുഷ്ടവും, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളവയുമാണ്.

പല തരം പഴങ്ങൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രധാന പോഷകങ്ങൾ ലഭിക്കുവാൻ സഹായകരമായിരിക്കും. ഇനി തണുപ്പ് കാലത്ത് ​ഗർഭിണികൾക്ക് കഴിക്കാവുന്ന അഞ്ച് തരം പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്....

ഓറഞ്ച്...

ഓറഞ്ചിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, അതിനാൽ പതിവായി ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നത് തടയുന്നു, മാത്രമല്ല ഇത് ഇരുമ്പിന്റെ ആഗിരണം ചെയ്യാനും സഹായിക്കുന്നു. ഇതിൽ ഫോളേറ്റ് / ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കുഞ്ഞിന്റെ ജനന വൈകല്യങ്ങൾ തടയാൻ സഹായിക്കും. അതിനാൽ ​ഗർഭിണികൾ ഓറഞ്ച് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശീലമാക്കുക.

 

 

മാതളനാരങ്ങ...

മാതളനാരങ്ങയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ, ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിന് ഇത് വളരെ സഹായകരമാണ്. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും മലബന്ധത്തിൽ നിന്ന് തടയുകയും ചെയ്യുന്നു. മാതളനാരങ്ങ ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

 

 

ആപ്പിൾ...

 വിറ്റാമിൻ സി, എ, പൊട്ടാസ്യം, പെക്റ്റിൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ രുചികരമായ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. ധാരാളം നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്ന പ്രീ-ബയോട്ടിക് ആണ് പെക്റ്റിൻ.  നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തെ സഹായിക്കാൻ ഇവ സഹായിക്കുന്നു. ഇത് നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആപ്പിൾ സാലഡോ ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

 

 

കിവി...

കിവികളിൽ നല്ല അളവിൽ ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

 

 

ഗർഭാവസ്ഥയിൽ ഇത് കഴിക്കുന്നത് കുഞ്ഞുങ്ങളിലെ ബുദ്ധി വികാസം മെച്ചപ്പെടുത്താൻ സഹായിക്കും. കിവി നാരങ്ങാവെള്ളത്തിലോ സ്മൂത്തിയായോ കഴിക്കാവുന്നതാണ്. 

ബെറിപ്പഴങ്ങൾ...

വിറ്റാമിൻ സി, ഫോളിക് ആസിഡ്, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ഘടകങ്ങൾ സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയിൽ അടങ്ങിയിട്ടുണ്ട്.

 

 

ഇവ കുഞ്ഞിന്റെ ശരീര വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വളരെയധികം സഹായിക്കുന്നു.

ഒരു ചിക്കൻ ഷവർമ്മയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?
 

click me!