പക്ഷിപ്പനി; ബുൾസ് ഐയും പാതിവേവിച്ച മുട്ടയും കഴിക്കരുതേ, മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

By Web TeamFirst Published Mar 13, 2020, 4:53 PM IST
Highlights

ബുൾസ് ഐയും പാതിവേവിച്ച മുട്ടയും മാംസവും ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. 

കൊറോണ മാത്രമല്ല പക്ഷിപ്പനിയുടെ ഭീതിയിലുമാണ് ലോകം. അത് കൊണ്ട് തന്നെ ഇറച്ചിക്കോഴിയുടെ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഈ സമയത്ത് ചിക്കൻ മാത്രമല്ല മുട്ടയും കഴിക്കാമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. ബുൾസ് ഐയും പാതിവേവിച്ച മുട്ടയും മാംസവും ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ...

1. പച്ചമുട്ടയും പാതിവെന്ത മുട്ടയും ഒഴിവാക്കുക.

2. പച്ചമുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടായേക്കാമെന്നതിനാല്‍ പൂര്‍ണമായും ഒഴിവാക്കണം. പാതി വെന്ത (ഹാഫ് ബോയ്ല്‍ഡ്), 'ബുള്‍സ് ഐ' പോലുള്ള വിഭവങ്ങളും ‌ഒഴിവാക്കുക.

3. സാല്‍മൊണെല്ല, ഇ- കൊളി എന്നീ രോഗാണുക്കള്‍ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്കും പച്ച മുട്ട ഉപയോഗം ഒരു കാരണമായേക്കാം.

4. മുട്ട കറിവയ്ക്കുകയോ പുഴുങ്ങുകയോ, ഓംലെറ്റ് ആക്കി ഉപയോഗിക്കുകയോ ചെയ്യാം.

യൂറോപ്യന്‍ ഫുഡ് സേഫ്റ്റി കമ്മീഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ എല്ലാം തന്നെ നന്നായി പാകം ചെയ്‍തശേഷം മുട്ട, ഇറച്ചി എന്നിവയിലൂടെ പക്ഷിപ്പനി പകരില്ല എന്ന  നിര്‍ദേശങ്ങള്‍ പലപ്പോഴായി  പൊതുജനങ്ങള്‍ക്ക്  നല്‍കിയിട്ടുമുണ്ട്. 

click me!