വെജിറ്റബിള്‍ ബിരിയാണിയില്‍ എല്ലിന്‍കഷ്ണം; റെസ്റ്റോറെന്‍റിനെതിരെ കേസ്

Published : Dec 28, 2022, 01:20 PM ISTUpdated : Dec 28, 2022, 02:09 PM IST
വെജിറ്റബിള്‍ ബിരിയാണിയില്‍ എല്ലിന്‍കഷ്ണം; റെസ്റ്റോറെന്‍റിനെതിരെ കേസ്

Synopsis

റെസ്റ്റോറന്റിൽ കയറിയ ആകാശ് താൻ സസ്യഭുക്ക് ആണെന്നും, വെജ് ബിരിയാണി മതിയെന്നും  ജീവനക്കാരോട് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്നും എല്ല് കിട്ടിയതോടെ ആകാശ് അമ്പരന്നുപോയി.

വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നും യുവാവിന് ലഭിച്ചത് എല്ലിന്‍കഷ്ണം. സസ്യഭുക്ക് ആയ യുവാവിന് മാംസാഹാരം വിളമ്പിയെന്ന ആരോപണത്തെ തുടർന്ന് ഇൻഡോറിലെ റെസ്റ്റോറെന്‍റ് ഉടമയ്‌ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ആകാശ് ദുബെ എന്ന യുവാവാണ് റെസ്റ്റോറെന്‍റ് ഉടമയ്ക്കെതിരെ പരാതി നൽകിയത്. വിജയ് നഗർ ഏരിയയിലെ റെസ്റ്റോറെന്‍റില്‍ നിന്നാണ് ആകാശിന് താൻ ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയത്.

റെസ്റ്റോറന്റിൽ കയറിയ ആകാശ് താൻ സസ്യഭുക്ക് ആണെന്നും, വെജ് ബിരിയാണി മതിയെന്നും ജീവനക്കാരോട് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്നും എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടിയതോടെ ആകാശ് അമ്പരന്നുപോയി. ഉടന്‍ തന്നെ റെസ്റ്റോറെന്റ് മാനേജരോടും സ്റ്റാഫിനോടും അദ്ദേഹം പരാതിപ്പെട്ടു. തുടർന്ന്  അവർ അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയായിരുന്നു. ശേഷം ആകാശ് വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

വിജയ് നഗർ പൊലീസ് റെസ്റ്റോറെന്റ് മാനേജർ സ്വപ്നിൽ ഗുജറാത്തിക്കെതിരെ സെക്ഷൻ 298 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സമ്പത്ത് ഉപാധ്യായ എഎൻഐയോട് പറഞ്ഞു.

Also Read: ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കഴിക്കാം ഈ പച്ചക്കറികളും പഴങ്ങളും...

PREV
click me!

Recommended Stories

ആൽമണ്ട് ബട്ടർ കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
മുഖം കണ്ടാല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കഴിക്കേണ്ട പഴങ്ങൾ