Health Tips: ദഹനം മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; അറിയാം ഇഞ്ചി ചായയുടെ ഗുണങ്ങള്‍...

Published : Aug 17, 2023, 07:36 AM ISTUpdated : Aug 17, 2023, 07:38 AM IST
Health Tips: ദഹനം മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; അറിയാം ഇഞ്ചി ചായയുടെ ഗുണങ്ങള്‍...

Synopsis

വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി ചായ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കാനും വരെ ഇഞ്ചി ചായ സഹായിക്കും. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി ചായ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കാനും വരെ ഇഞ്ചി ചായ സഹായിക്കും. 

അറിയാം ഇഞ്ചി ചായയുടെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു, അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാല്‍ പതിവായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണം അകറ്റാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

രണ്ട്...

അനാരോഗ്യകരമായ ദഹനവ്യവസ്ഥ വയറുവേദനയ്ക്ക് കാരണമാകും. ഇത്തരത്തില്‍ ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കാന്‍‌ സഹായിക്കും. ദഹനപ്രക്രിയയെ വേഗത്തിലാക്കാൻ ജിഞ്ചറോളും സഹായിക്കും. 

മൂന്ന്...

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

നാല്...

നിങ്ങൾക്ക് യാത്രയ്ക്കിടെ ഓക്കാനം അനുഭവപ്പെടുകയാണെങ്കിൽ, ഇഞ്ചി ചായ നല്ലൊരു ഓപ്ഷനാണ്. ഇത് വയറിലെ പേശികളെ ശമിപ്പിക്കാനും ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇഞ്ചി ചായ. നിങ്ങൾ യാത്രയിലാണെങ്കിൽ, ചായ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ പോലും നിങ്ങൾക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചവയ്ക്കാം.

അഞ്ച്...

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ ഇഞ്ചി ചായ പതിവായി കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ആറ്...

സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും. ഇഞ്ചിയിൽ ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിട്ടുണ്ട്, ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ ആണ് ഇവ. 

ഏഴ്...

രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ജിഞ്ചർ ടീ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.  

എട്ട്...

തണുപ്പുകാലത്ത് സ്ഥിരമായി ചുമയോ ജലദോഷമോ ഉണ്ടാകാറുണ്ടോ?  എങ്കില്‍, നിങ്ങള്‍ക്കും ഇഞ്ചി ചായ കുടിക്കാം.  ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോട് വിട പറയാന്‍ ഇവ സഹായിക്കും. 

ഒമ്പത്...

ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ അത്തരത്തിലും ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

പത്ത്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഏലയ്ക്ക കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍‌ സഹായിക്കുമോ?

youtubevideo

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്