ക്വാറന്‍റൈന്‍ കാലത്തെ ബോറടിയില്‍ പിറന്നത് 'പഴത്തൊലി' ചിത്രങ്ങള്‍; ആഗോള തലത്തിൽ ശ്രദ്ധനേടി യുവതിയുടെ പോസ്റ്റ്

By Web TeamFirst Published Apr 22, 2021, 2:29 PM IST
Highlights

35കാരിയായ  അന്ന കൈവച്ചപ്പോള്‍ പഴത്തൊലിയിലെ കറുത്തവരകൾ ഭംഗിയുള്ള നിഴൽചിത്രങ്ങളായി. സംഭവം ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
 

നേന്ത്രപ്പഴവും പിടിച്ചുനില്‍ക്കുന്ന അന്ന ഷോജ്നിക എന്ന യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടുന്നത്. ലണ്ടനിലെ അപ്പാർട്ട്മെന്റിൽ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു അന്ന. ഈ സമയത്ത് ബോറടി മാറ്റാൻ എന്തു ചെയ്യുമെന്ന് അറിയാതെ ഇരിക്കുമ്പോഴാണ് അടുക്കളയിലിരുന്ന നേന്ത്രപ്പഴം അന്നയുടെ ശ്രദ്ധയിൽപ്പെട്ടത്.

പിന്നെയൊന്നും നോക്കിയില്ല, അത് കയ്യിലെടുത്ത് പഴത്തൊലിയിൽ അന്ന ചില പരീക്ഷണങ്ങൾ നടത്തി. 35കാരിയായ അന്ന കൈവച്ചപ്പോള്‍ പഴത്തൊലിയിലെ കറുത്തവരകൾ ഭംഗിയുള്ള നിഴൽചിത്രങ്ങളായി. ഒരിക്കല്‍ ഇങ്ങനെ ചെയ്തതോടെ അന്നയ്ക്ക് 'പഴത്തൊലി' കലയോട് താത്പര്യം തോന്നി. തുടര്‍ന്ന് ഇത് അന്നയുടെ ഹോബിയാവുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anna Chojnicka (@anna_choj)

 

'ഈ മഹാമാരിയുടെ അതിവിചിത്രമായ പ്രതീകമാണിത്. നേന്ത്രപ്പഴ കല'- എന്ന കുറിപ്പോടെയാണ് അന്ന തന്റെ  'പഴത്തൊലി' കലയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സംഭവം എന്തായാലും ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anna Chojnicka (@anna_choj)

 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

click me!