ഊണിന് ഒരുക്കാം തക്കാളി പച്ചടി; തയ്യാറാക്കുന്ന വിധം ‌

By Web TeamFirst Published Apr 21, 2021, 4:45 PM IST
Highlights

ഊണിന് തക്കാളി കൊണ്ട് കിടിലനൊരു പച്ചടി തയ്യാറാക്കിയാലോ...എങ്ങനെയാണ് രുചികരമായ തക്കാളി പച്ചടി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

ഊണിന് തക്കാളി കൊണ്ട് കിടിലനൊരു പച്ചടി തയ്യാറാക്കിയാലോ...എങ്ങനെയാണ് രുചികരമായ തക്കാളി പച്ചടി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 
വേണ്ട ചേരുവകൾ...

തക്കാളി                              3 എണ്ണം 
എണ്ണ                                  2 ടീസ്പൂൺ 
കടുക്                                1/4 സ്പൂൺ 
ചുവന്ന മുളക്                  2 എണ്ണം
കറി വേപ്പില                   2 തണ്ട് 
നാളികേരം                      കാൽ കപ്പ്‌ 
പച്ചമുളക്                         2 എണ്ണം  
ജീരകം                            1/4 സ്പൂൺ 
കടലപ്പരിപ്പ്                   കാൽ സ്പൂൺ 
കായം                              ഒരു pinch 
പുളിയില്ലാത്ത കട്ട തൈര്  അര കപ്പ്‌ 
ഉപ്പ്                                  ഒരു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം... 

ആദ്യം തക്കാളി ചെറുതായി അരിഞ്ഞെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ നല്ല പോലെ ചൂടായി കഴിഞ്ഞാൽ കടുക് പൊട്ടിക്കുക, അതിനു ശേഷം ചുവന്ന മുളക്, കടല പരിപ്പ്, കറിവേപ്പില ചേർത്തു ഇളക്കി അതിലേക്കു അരിഞ്ഞു വച്ചിട്ടുള്ള തക്കാളി ചേർത്തു ഇളക്കി രണ്ട് മിനുട്ട് അടച്ചു വയ്ക്കുക. തേങ്ങ പച്ചമുളക്,  ജീരകം,  നന്നായി അരച്ചെടുക്കുക. തക്കാളി നന്നായി വെന്തു വെള്ളം വറ്റി കഴിഞ്ഞാൽ 15 മിനുട്ട് തണുത്ത ശേഷം അതിലേക്കു അരച്ച കൂട്ട്, ഒരു നുള്ള് കായപ്പൊടിയും  ചേർത്തു ഇളക്കുക അതിനു ശേഷം പുളി ഇല്ലാത്ത കട്ട തൈരും കൂടെ ചേർത്തു കൊടുക്കാം. തക്കാളി പച്ചടി തയ്യാറായി...

വളരെ കുറച്ച് ചേരുവകൾ കൊണ്ട് ആപ്പിൾ ഹൽവ

തയ്യാറാക്കിയത്:
ആശ

 

click me!