വീണ്ടും വിവാദം; സൂയസ് കനാല്‍ പ്രതിസന്ധി ആസ്പദമാക്കി ബര്‍ഗര്‍ കിങ്ങിന്‍റെ പുതിയ പരസ്യം

Published : Apr 04, 2021, 01:21 PM ISTUpdated : Apr 04, 2021, 01:22 PM IST
വീണ്ടും വിവാദം; സൂയസ് കനാല്‍ പ്രതിസന്ധി ആസ്പദമാക്കി ബര്‍ഗര്‍ കിങ്ങിന്‍റെ പുതിയ പരസ്യം

Synopsis

ഇപ്പോഴിതാ സൂയസ് കനാല്‍ പ്രതിസന്ധി ആസ്പദമാക്കി ബര്‍ഗര്‍ കിങ് പുറത്തിറക്കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  

ഫാസ്റ്റ് ഫുഡ് വ്യവസായ ഭീമനായ ബര്‍ഗര്‍ കിങ്ങിന് വിവാദങ്ങള്‍ പുതിയ കാര്യമല്ല. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവരാണ് എന്ന ട്വീറ്റിന് അടുത്തിടെയാണ് ബര്‍ഗര്‍ കിങ് ക്ഷമാപണം നടത്തിയത്. ഇപ്പോഴിതാ സൂയസ് കനാല്‍ പ്രതിസന്ധി ആസ്പദമാക്കി ബര്‍ഗര്‍ കിങ് പുറത്തിറക്കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സൂയസ് കനാലിനെ തടസപ്പെടുത്തി നില്‍ക്കുന്ന ഒരു ഭീമന്‍ ബര്‍ഗറിന്റെ ചിത്രമാണ് പരസ്യത്തിലുള്ളത്. ഒരാഴ്ച്ചയോളം സൂയസ് കനാലില്‍ ഉണ്ടായിരുന്ന തടസ്സം ആഗോള വിപണിയെയും കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഫുഡ് ഡെലിവറിയെ തടയാന്‍ ഒന്നിനും ആകില്ലെന്നാണ് പരസ്യത്തിലെ ഉള്ളടക്കം. 

 

ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ട ഈ പരസ്യത്തിന് വലിയ വിമര്‍ശനങ്ങളാണ് ലഭിച്ചത്. ഇത്തരമൊരു പ്രതിസന്ധിയെ സമീപിച്ച രീതി ശരിയല്ലെന്ന് സൈബര്‍ ലോകം അഭിപ്രായപ്പെട്ടു. '#BoycottBurgerKing' എന്ന ഹാഷ്ടാഗില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.  സ്പാനിഷ് ഭാഷയിലാണ് പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ബര്‍ഗര്‍ കിങ് ചിലി എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് പരസ്യം പങ്കുവച്ചത്‌.

Also Read: 'സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവര്‍'; വിവാദ ട്വീറ്റിന് ക്ഷമ പറഞ്ഞ് ബര്‍ഗര്‍ കിങ്...

 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍