പാല് പോലെ ആരോഗ്യകരമായ ഏഴ് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ...

Published : Aug 26, 2023, 05:05 PM ISTUpdated : Aug 26, 2023, 05:36 PM IST
 പാല് പോലെ ആരോഗ്യകരമായ ഏഴ് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ...

Synopsis

മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. കാത്സ്യത്തിന്‍റെ കലവറയായ എല്ലാവരും കാണുന്നത് പാലിനെയാണ്. കാത്സ്യത്തിന് കുറവു വരാതിരിക്കാന്‍ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് പാല്‍ കൊടുക്കണമെന്ന് ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു  ധാതുവാണ് കാത്സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്.

നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. കാത്സ്യത്തിന്‍റെ കലവറയായ എല്ലാവരും കാണുന്നത്പാ ലിനെയാണ്. കാത്സ്യത്തിന് കുറവു വരാതിരിക്കാന്‍ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് പാല്‍ കൊടുക്കണമെന്ന് ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. 

അത്തരത്തില്‍ കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ചീസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, സോഡിയം, പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ എന്നിവ ഉൾപ്പെടുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ചീസ്. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം ചീസ് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്...

സോയാ പാല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കാത്സ്യം മാത്രമല്ല, കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. 

മൂന്ന്...

യോഗർട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം  അടങ്ങിയിരിക്കുന്നു. 

നാല്...

എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയിൽ കാത്സ്യം മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

അഞ്ച്...

ഇലക്കറികളാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

ആറ്...

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. 

ഏഴ്...

മത്സ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുഖത്തെ ചുളിവുകളെ തടയാന്‍ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കൂ...

youtubevideo

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍