വണ്ണം കുറയ്ക്കാനായി സാലഡ് കഴിച്ചോളൂ, പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക

By Web TeamFirst Published Aug 6, 2021, 7:40 PM IST
Highlights

പലരും വളരെ പെട്ടെന്ന് ഭാരം കുറയാൻ വേണ്ടിയാണ് സാലഡോ അല്ലെങ്കിൽ സൂപ്പോ മാത്രമായി കഴിക്കുന്നത്. എന്നാൽ ഇത് ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നും പോഷകാഹാര വിദഗ്ധയായ സൗമ്യ ബി പറയുന്നു.

വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവരുടെ പ്രധാന രണ്ട് ഭക്ഷണങ്ങളാണ് സാലഡും സൂപ്പും. ഇവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് രണ്ടും ജങ്ക് ഫുഡിന് പകരം കഴിക്കാൻ പറ്റുന്നതും അത് പോലെ ആരോഗ്യകരവുമായ ലഘുഭക്ഷണങ്ങളാണ്. 

വണ്ണം കുറയ്ക്കാനായി സാലഡും സൂപ്പും കഴിക്കുന്നത് നല്ലത് തന്നെ. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധ സൗമ്യ ബി പറയുന്നു. ഡയറ്റ് ചെയ്യുന്ന ചിലർ മറ്റ് ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി മൂന്ന് നേരവും സാലഡ് മാത്രം കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. 

സമീകൃത ഭക്ഷണമായി അതിനെ കണക്കാക്കാൻ പറ്റില്ല. ഒന്നെങ്കിൽ ഉച്ചഭക്ഷണത്തിന് ചോറിനൊപ്പമോ അല്ലെങ്കിൽ ചപ്പാത്തിക്കൊപ്പമോ സാലഡോ സൂപ്പോ ഉൾപ്പെടുത്താവുന്നതാണ്. അതും അല്ലെങ്കിൽ അത്താഴത്തിൽ ഉൾപ്പെടുത്തുക. ഉച്ചഭക്ഷണത്തിന് അരി, ഗോതമ്പ്, അല്ലെങ്കിൽ ധാന്യങ്ങൾ ഇവയിൽ ഏതെങ്കിലും കഴിക്കാവുന്നതാണെന്ന് സൗമ്യ പറയുന്നു.

 

 

വളരെ പെട്ടെന്ന് ഭാരം കുറയാൻ വേണ്ടിയാണ് പലരും സാലഡോ അല്ലെങ്കിൽ സൂപ്പോ മാത്രമായി കഴിക്കുന്നത്. എന്നാൽ ഇത് ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നും അവർ പറയുന്നു. ഭാരം കുറയ്ക്കാനായി സൂപ്പോ സാലഡോ മാത്രമായി കഴിക്കാതെ പോഷക​ഗുണങ്ങൾ നിറഞ്ഞ മറ്റ് ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണം. 

മഷ്റൂം സൂപ്പ്, ബ്രൊക്കോളി സൂപ്പ് അല്ലെങ്കിൽ മിക്സഡ് വെജിറ്റബിൾ സൂപ്പ് പോലുള്ള സൂപ്പുകൾ ആരോഗ്യകരമാണ്. സാലഡിൽ പനീർ, സോയ ചങ്ക്സ് എന്നിവയും ചേർക്കാവുന്നതാണ്. മാത്രമല്ല സാലഡ് തയ്യാറാക്കുമ്പോൾ‌ അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് ഉപ്പും ചേർക്കുന്നത് വളരെ നല്ലതാണെന്നും സൗമ്യ പറഞ്ഞു.

ചായ ആസ്വദിക്കാം, 'ഹെല്‍ത്തി' ആയി; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!