ചായയോടൊപ്പം വാങ്ങിയ വടയില്‍ പഴുതാര; വീഡിയോ

Published : Sep 29, 2019, 05:47 PM IST
ചായയോടൊപ്പം വാങ്ങിയ വടയില്‍ പഴുതാര; വീഡിയോ

Synopsis

ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്ന് പല്ലിവാലും പാറ്റച്ചിറകും ഒക്കെ കിട്ടുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ വിഷമുള്ള പഴുതാരയെ കിട്ടിയാല്‍ എന്തുചെയ്യും. 

ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്ന് പല്ലിവാലും പാറ്റച്ചിറകും ഒക്കെ കിട്ടുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ വിഷമുള്ള പഴുതാരയെ കിട്ടിയാല്‍ എന്തുചെയ്യും. സൂറത്തിലെ ഒരു ഹോട്ടലില്‍ നിന്നാണ് വടയില്‍ നിന്ന് പഴുതാരയെ കിട്ടിയത്. 

സൂറത്തിലെ രസ്തംപുര എന്ന സ്ഥലത്തെ വൈശാലി വടകടയില്‍ നിന്നാണ് ഒരാള്‍ വട വാങ്ങിയത്. കഴിക്കുന്നതിന് മുമ്പ് തന്നെ ഉരളക്കിഴങ്ങ് വടയില്‍ നിന്ന് അയാള്‍ പഴുതാരയെ കണ്ടെത്തുകയായിരുന്നു. അതിന്‍റെ വീഡിയോയും അയാള്‍ പങ്കുവെച്ചിരുന്നു.

 

വീഡിയോ വൈറലായത്തോടെ സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം കടയില്‍ പരിശോധന നടത്തുകയും നടപടി എടുക്കുകയും ചെയ്തു. കടയുടമയ്ക്ക് 25,000 പിഴ ചുമത്തുകയും ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍