കുട്ടികള്‍ക്കായി ടേസ്റ്റി ചീസി പനീർ സാൻഡ്‌വിച്ച് തയ്യാറാക്കാം; റെസിപ്പി

Published : Nov 17, 2024, 04:15 PM IST
കുട്ടികള്‍ക്കായി ടേസ്റ്റി ചീസി പനീർ സാൻഡ്‌വിച്ച് തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് സുർജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഒരു ടേസ്റ്റി  ചീസി പനീർ സാൻഡ്‌വിച്ച് തയ്യാറാക്കിയാലോ?  

 വേണ്ട ചേരുവകൾ

പനീർ - 1/2 കപ്പ് 
ചീസ് - 1/4 കപ്പ് 
മുട്ട - 2 എണ്ണം  
കുരുമുളക് പൊടി - 1/4 സ്പൂൺ 
ഉപ്പ് - 1/4 സ്പൂൺ 
ബ്രെഡ് - 4 എണ്ണം 
ബട്ടർ - 4 സ്പൂൺ 
മല്ലിയില - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം 

ഒരു പാനിലേയ്ക്ക് ആവശ്യത്തിന് ബട്ടർ ഒഴിച്ചതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിക്കുക. ഇനി അതിനൊപ്പം തന്നെ കുരുമുളകുപൊടിയും പനീറും ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതൊന്നു ക്രീമിയായി വരുന്ന സമയത്ത് ഇതിലേയ്ക്ക് നമുക്ക് ചീസ് കൂടി ചേർത്ത് വീണ്ടും നല്ല ക്രീമിയാവുമ്പോൾ മല്ലിയില  വിതറിയതിന് ശേഷം ബ്രെഡ് കട്ട് ചെയ്ത് അതിനുള്ളിലായി ഈ ഒരു മിക്സ് വെച്ച് കൊടുക്കുക. ഇതോടെ ചീസി പനീർ സാൻഡ്‌വിച്ച് റെഡി. 

Also read: ചീസി എഗ്ഗ് ബൺ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

 


 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍