ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഒരു ഹെൽത്തി ചീസി എഗ്ഗ് ബൺ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

മുട്ട -2 എണ്ണം 
ചീസ് -2 സ്പൂൺ 
ബൺ- 1 എണ്ണം 
ഉപ്പ്- 1/2 സ്പൂൺ 
മുളക് ചതച്ചത് -1/2 സ്പൂൺ 
മല്ലിയില -1 സ്പൂൺ 
സവാള -1 എണ്ണം 

തയ്യാറാക്കുന്ന വിധം

ആദ്യം ബണ്‍ രണ്ടായി കട്ട് ചെയ്യുക. താഴത്തെ ഭാഗം കുറച്ചു വലിപ്പം കൂട്ടി വേണം കട്ട് ചെയ്യാന്‍. ശേഷം അതിനുള്ളിൽ ചെറിയൊരു പീസ് കട്ട് ചെയ്ത് മാറ്റി വയ്ക്കാം. ഇനി ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് മുട്ട, അതിന്റെ ഒപ്പം മുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, മല്ലിയില, സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ ചെറിയ തീയിൽ ഈ ഒരു മുട്ട മിക്സിനെ ഒഴിച്ചുകൊടുത്തു അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്. ഇനി ഇവ ബണ്‍നുള്ളില്‍ ഫില്‍ ചെയ്യാം. മുകളിലായി ചീസ് കൂടി വിതറി കൊടുക്കാൻ മറക്കരുത്.

Also read: വളരെ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ മസാല കോൺ; റെസിപ്പി