കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Dec 10, 2020, 5:36 PM IST
Highlights

പലപ്പോഴും മാറിയ ജീവിതശൈലിയും ഭക്ഷണശീലവുമാണ് കൊളസ്ട്രോളിനെ ഒരു രോഗമാക്കിത്തീര്‍ക്കുന്നത്. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. 

കൊളസ്ട്രോളിനെ ഭയന്നാണ് ഇന്നത്തെക്കാലത്ത് പലരും ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും മാറിയ ജീവിതശൈലിയും ഭക്ഷണശീലവുമാണ് കൊളസ്ട്രോളിനെ ഒരു രോഗമാക്കിത്തീര്‍ക്കുന്നത്. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ചില ഭക്ഷണങ്ങളുണ്ട്, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

ഓട്സാണ് ഈ പട്ടികയിലെ ഒന്നാമന്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് ഓട്സ്.  ഇതിലെ 'ബീറ്റാ ഗ്ലൂക്കാന്‍' എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗ്രൗണ്ട് ഓട്സ് ആണ് കൂടുതൽ നല്ലത്.

രണ്ട്...

ഇലക്കറികള്‍ എല്ലാം ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് ചീര, അവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചീര ഒരു മികച്ച ഭക്ഷണമാണ്.

മൂന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കുറഞ്ഞ കൊഴുപ്പാണുള്ളത്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

നാല്...

വെളുത്തുള്ളി ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ഇവ കൊളസ്ട്രോളിനെ തടയാന്‍ സഹായിക്കും. 

 

അഞ്ച്...

മത്തി, നെയ്യ്മീന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടും. 

ഏഴ്...

ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Also Read: മധുര പ്രേമിയാണോ? നല്ല ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

click me!