മധുര പ്രേമിയാണോ? നല്ല ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...
First Published Dec 10, 2020, 4:16 PM IST
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കണം എന്നു പറയാൻ എളുപ്പമാണ്. എന്നാല്‍ അത് പിന്തുടരുക അത്ര എളുപ്പമല്ല. നല്ല ആരോഗ്യത്തിന് ആദ്യം ചെയ്യേണ്ടത് കലോറി കുറഞ്ഞ, പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. കാരണം പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക എന്നത് ഒറ്റദിവസം കൊണ്ട് കഴിയില്ല. എന്നാല്‍ ക്രമേണ ഉപയോഗം കുറച്ചു കൊണ്ടുവരാന്‍ കഴിയും. പഞ്ചസാരയ്ക്കു പകരം കലോറി കുറവുള്ള ഷുഗർ സബ്സ്റ്റിറ്റ്യൂട്ട് ഉപയോഗിക്കാം. ചിലര്‍ക്ക് മധുര പലഹാരങ്ങളോട് അടങ്ങാത്ത കൊതിയാണ്. അത്തരത്തില്‍ മധുര പ്രേമികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...
പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പ്രാതലിനൊപ്പവും വൈകുന്നേരത്തെ സ്നാക്ക്സായോ അത്താഴത്തിന് ശേഷമോ രണ്ട് നേരം രണ്ട് വ്യത്യസ്ത തരം പഴങ്ങൾ കഴിക്കാം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് മധുര പലഹാരങ്ങളോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്...
സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയവ തിരിഞ്ഞെടുത്ത് കഴിക്കാം. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഇവയില്‍ പഞ്ചസാര വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പഴം കൂടിയാണ് സ്ട്രോബറി. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ സ്ട്രോബറി പ്രമേഹരോഗികള്‍ക്ക് കുറഞ്ഞ അളവില്‍ കഴിക്കാവുന്നതാണ്.
Post your Comments