മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Published : Sep 18, 2024, 10:29 PM ISTUpdated : Sep 18, 2024, 10:31 PM IST
മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Synopsis

മുഖത്ത് ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. മുഖത്ത് ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിലെ വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

2. മുട്ട 

മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ മുട്ട പതിവാക്കാം. 

3. ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

4. ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.

5. ചീര 

ചീരയിലെ വിറ്റാമിന്‍ സിയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

6. നട്സും സീഡുകളും

ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍

youtubevideo

PREV
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍