Asianet News MalayalamAsianet News Malayalam

തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍

ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.  താരനെ തടയാനും ഉലുവ മികച്ചതാണ്.  തലമുടി വളരാൻ ഉലുവ കൊണ്ട് പരീക്ഷിക്കാവുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.
 

fenugreek hair mask for hair care
Author
First Published Sep 18, 2024, 9:12 PM IST | Last Updated Sep 18, 2024, 9:17 PM IST

തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളർച്ചയ്ക്കും ഉലുവ ഏറെ നല്ലതാണ്. തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.  താരനെ തടയാനും ഉലുവ മികച്ചതാണ്.  തലമുടി വളരാൻ ഉലുവ കൊണ്ട് പരീക്ഷിക്കാവുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.

1. ഉലുവ- കഞ്ഞി വെള്ളം

ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവ എടുക്കുക.  രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

2. ഉലുവ- മുട്ട

ഉലുവയും മുട്ടയുടെ മഞ്ഞയും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുടിയുടെ തിളക്കത്തിനും നല്ലതാണ്. 

3. ഉലുവ- വാഴപ്പഴം 

ഉലുവയും വാഴപ്പഴവും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുടി വളരാന്‍ ഈ പാക്ക് സഹായിക്കും. 

4. ഉലുവ- കറിവേപ്പില

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് തലമുടിയില്‍ പുരട്ടുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും താരന്‍ അകറ്റാനും സഹായിക്കും. 

Also read: രാവിലെ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios