കഞ്ഞി വെള്ളം വെറുതെ കളയേണ്ട; തടി കുറയ്ക്കാനൊരു സൂത്രവഴി...

Published : Nov 21, 2019, 01:32 PM IST
കഞ്ഞി വെള്ളം വെറുതെ കളയേണ്ട; തടി കുറയ്ക്കാനൊരു സൂത്രവഴി...

Synopsis

എങ്ങനെയെങ്കിലും ഒന്ന് തടി കുറച്ചാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാൻ പല വിധത്തിലുളള ഡയറ്റ് ചെയ്യുന്നവരും ഉണ്ടാകും. 

എങ്ങനെയെങ്കിലും ഒന്ന് തടി കുറച്ചാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാൻ പല വിധത്തിലുളള ഡയറ്റ് ചെയ്യുന്നവരും ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കഞ്ഞി വെള്ളം. ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീണുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ കഞ്ഞിവെള്ളം നന്നായി  സഹായിക്കും. കൊഴുപ്പ് നിയന്ത്രിക്കാന്‍ കഴിവുളളതാണ് കഞ്ഞിവെള്ളം. 

കഞ്ഞിവെള്ളം ഉച്ചഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും ഉച്ചഭക്ഷണത്തിന് ശേഷവും കുടിക്കുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തിന് മുന്‍പ് കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറിയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇങ്ങനെ ഉച്ചഭക്ഷണത്തിന് മുന്‍പ് കഞ്ഞിവെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. അതുവഴി ഭക്ഷണം കഴിക്കുന്നതിന്‍റെ അളവും കുറയ്ക്കാം. തുടര്‍ന്ന് ശരീരഭാരവും. 

 

ശരീരഭാരം കുറയ്ക്കുന്നതിന് പുറമേ മറ്റ് പല ഗുണങ്ങളും കഞ്ഞിവെള്ളത്തിനുണ്ട്.  മുഖത്തിനും തലമുടിക്കും കഞ്ഞിവെള്ളം ഏറെ ഗുണം ചെയ്യും. മുഖക്കുരു അകറ്റാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. കഞ്ഞി വെള്ളം ഉപയോ​ഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ സഹായിക്കും. 

കൂടാതെ കഞ്ഞിവെള്ളം നല്ലൊരു ഹെയര്‍ വാഷറാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി വളരാനും മുടികൊഴുച്ചില്‍ തടയാനും കരുകത്തുളള മുടി ഉണ്ടാകാനും സഹായിക്കും. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. 
 

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി