വർക്കൗട്ടിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത 4 ഭക്ഷണങ്ങൾ

By Web TeamFirst Published Nov 20, 2019, 8:41 PM IST
Highlights

വർക്കൗട്ട് ചെയ്യുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. വർക്കൗട്ടിന് മുമ്പ് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണം. വർക്കൗട്ട് ചെയ്യുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ആഹാരം കഴിച്ച ശേഷം വർക്കൗട്ട് ചെയ്യുന്നത് കൊണ്ട് ​ഗുണമൊന്നും ഉണ്ടാകില്ലെന്ന കാര്യം പലർക്കും അറിയില്ല. വർക്കൗട്ടിന് മുമ്പ് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

കാർബണേറ്റഡ് ഡ്രിങ്ക്സ്...

വർക്കൗട്ടിന് മുമ്പ് കാർബണേറ്റഡ് പാനീയങ്ങൾ ഒരു കാരണവശാലും കുടിക്കരുത്. കാരണം ഇവ കുടിക്കുന്നത് വയറുവേദനയ്ക്കും ഓക്കാനത്തിനും ഇടയാക്കും. സോഫ്റ്റ് ഡ്രിങ്ക്സിലെ പഞ്ചസാരയെ (കാർബോഹൈഡ്രേറ്റ്) പല്ലിലെ ബാക്ടീരിയകൾ ഫെർമന്റ് ചെയ്യിപ്പിച്ച് ആസിഡ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. ഇതു ദന്തക്ഷയത്തിനു കാരണമാകുന്നു. 

പാൽ...

പാൽ ആരോ​ഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ, ഒരു കാരണവശാലും വർക്കൗട്ടിന് മുമ്പ് കുടിക്കരുത്. കാരണം, വർക്കൗട്ടിന് മുമ്പ് പാൽ കുടിച്ചാൽ ഛർദ്ദി ഉണ്ടാകുന്നതിന് കാരണമാകും. ചീസ്, തൈര്, പാൽ തുടങ്ങിയ പാൽ ഉൽപന്നങ്ങൾ കൊഴുപ്പ് സമൃദ്ധമായതിനാൽ വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണമായി കരുതി വയ്ക്കാം.

പയർവർഗങ്ങൾ...

പയർവർ​ഗങ്ങളിൽ പ്രോട്ടീൻ, നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവ ദഹിപ്പിക്കാൻ സമയമെടുക്കും. ഇത് വ്യായാമം ചെയ്യുമ്പോൾ ദഹനസംബന്ധമായ അസ്വസ്ഥതകളിലേക്കും വീക്കത്തിലേക്കും നയിച്ചേക്കാം.

എരിവുള്ള ഭക്ഷണങ്ങൾ...

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും മറ്റ് അസ്വസ്ഥതയ്ക്കും കാരണമാകും. എരിവുള്ള ഭക്ഷണങ്ങൾ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യും. 

click me!