വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Published : Jul 16, 2024, 09:49 AM ISTUpdated : Jul 16, 2024, 11:26 AM IST
വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Synopsis

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം സഹായിക്കും. ഇതിനായി ഈന്തപ്പഴം കൊണ്ടൊരു ഹെൽത്തി ലഡ്ഡു തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇവ വിറ്റാമിനുകളുടെ കലവറയാണ്. ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം സഹായിക്കും. ഇതിനായി ഈന്തപ്പഴം കൊണ്ടൊരു ഹെൽത്തി ലഡ്ഡു തയ്യാറാക്കിയാലോ?

വേണ്ട ചേരുവകള്‍

ഈന്തപ്പഴം (കുറച്ചു മയമുള്ള ഉണങ്ങിയ ഈന്തപ്പഴവും, ഫ്രഷ് ഈന്തപ്പഴവും എടുക്കാം) - 20 മുതല്‍ 30 എണ്ണം  
അവൽ - ഒന്നെക്കാൽ കപ്പ്‌ 
അണ്ടിപരിപ്പ് - അര കപ്പ്‌ 
ബദാം - അര കപ്പ്‌ 
കറുത്ത എള്ള് - 3 ടേബിൾ സ്പൂൺ 
വെളുത്ത എള്ള് - 2 ടേബിൾ സ്പൂൺ 
നെയ്യ് - 2 ടേബിൾ സ്പൂൺ 
ഏലയ്ക്കാ പൊടി - അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം 

ആദ്യം നട്സ് ഒന്നു പൊടിച്ചെടുക്കുക. പിന്നീട് അവലും കറുത്ത എള്ളും കൂടി പൊടിച്ചെടുക്കുക. ശേഷം എടുത്തു വെച്ച ഈന്തപ്പഴം കൂടി ഒന്നു അരച്ചെടുക്കുക (വെള്ളം ഇല്ലാതെ). ഇനി ഒരു പാത്രം ചൂടാക്കി പൊടിച്ചു വെച്ചിരിക്കുന്ന അവലും എള്ളും ഒന്നു മൂപിച്ചെടുക്കുക. ഇനി നട്സ് കൂടി ഇട്ടു ഒന്നു മൂത്തു വരുമ്പോൾ അരച്ച ഈന്തപ്പഴം ചേർത്തിളക്കുക.  എല്ലാം ഒന്നു യോജിപ്പിച്ചു കുറച്ചു നെയ്യ് കൂടി ഒഴിച്ചു കുറച്ചു ഏലയ്ക്ക പൊടിയും ചേർത്തു ഇളക്കി ഒന്നു തണുത്തു വരുമ്പോൾ ഉരുട്ടി എടുത്തു കുറച്ചു വെള്ള എളളിൽ പൊതിഞ്ഞു എടുക്കുക. ഇതോടെ നല്ല ഹെൽത്തി ലഡ്ഡു റെഡി.

youtubevideo

Also read: വീട്ടിലുണ്ടാക്കാം അടിപൊളി രുചിയില്‍ ബീറ്റ്റൂട്ട് കേക്ക് ; റെസിപ്പി

PREV
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ