ദുബായില്‍ നിന്ന് അമ്മയ്ക്ക് 10 കിലോ തക്കാളിയുമായി മകള്‍; ട്വീറ്റ് വൈറല്‍

Published : Jul 20, 2023, 06:21 PM IST
 ദുബായില്‍ നിന്ന് അമ്മയ്ക്ക് 10 കിലോ തക്കാളിയുമായി മകള്‍; ട്വീറ്റ് വൈറല്‍

Synopsis

എന്താണ് വാങ്ങേണ്ടതെന്ന് യുഎഇയില്‍ നിന്ന് മകള്‍ അമ്മയോട് ചോദിച്ചപ്പോഴാണ്  തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ് ഈ അമ്മ ആവശ്യപ്പെട്ടത്. രേവാസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

രാജ്യത്ത് തക്കാളി വില കുത്തനെ കൂടിയതോടെ  ദുബായില്‍ താമസിക്കുന്ന മകള്‍ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് 10 കിലോ തക്കാളി. ദുബായില്‍ താമസക്കാരിയായ മകള്‍  നാട്ടിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ വന്നപ്പോഴാണ് അമ്മയ്ക്ക് 10 കിലോ തക്കാളി വാങ്ങിയത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

എന്താണ് വാങ്ങേണ്ടതെന്ന് യുഎഇയില്‍ നിന്ന് മകള്‍ അമ്മയോട് ചോദിച്ചപ്പോഴാണ്  തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ് ഈ അമ്മ ആവശ്യപ്പെട്ടത്. രേവാസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 'വേനലവധിക്കാലം ആഘോഷിക്കാന്‍ എന്റെ സഹോദരി ഇന്ത്യയിലേയ്ക്ക് പോകുകയാണ്. നാട്ടിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് വാങ്ങേണ്ടത് എന്ന് അവള്‍ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ്. അമ്മയുടെ നിര്‍ദ്ദേശപ്രകാരം അവള്‍ 10 കിലോ തക്കാളി സ്യൂട്ട്കേസിലാക്കി അയച്ചിരിക്കുകയാണ്'- എന്നാണ് ട്വീറ്റില്‍ പറയുന്നത്.

 

 

 

 

 

നിരവധി പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. തക്കാളി ചീത്തിയായി പോകില്ലേ എന്നാണ് പലരും ചോദിക്കുന്നത്. അതേസമയം അടുത്തിടെ ഒരു യുവതിക്ക് തന്‍റെ ജന്മദിനത്തില്‍ സഹോദരന്‍ സമ്മാനിച്ചതും തക്കാളിയാണ്. മഹാരാഷ്ട്ര കല്യാണ്‍ നിവാസിയായ സോണാല്‍ ബോര്‍സെ എന്ന യുവതിക്കാണ് തന്‍റെ പിറന്നാളിന് തക്കാളി സമ്മാനമായി ലഭിച്ചത്. സോണാലിന്‍റെ സഹോദരനായ ഗൗതം വാഘും ബന്ധുക്കളുമാണ് പിറന്നാള്‍ സമ്മാനമായി നാല് കിലോ തക്കാളി നല്‍കിയത്. സോണാല്‍ കേക്ക് മുറിച്ചതും ഈ പ്രത്യേക സമ്മാനത്തിനു സമീപത്തു നിന്നായിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

Also Read: അറിയാം ബ്ലാക്ക്ബെറിയുടെ ഈ അത്ഭുത ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്