deepavali sweets| ദീപാവലിയ്ക്ക് അതിമധുരമേകാന്‍ മിൽക്ക് ഹൽവ; റെസിപ്പി

By Web TeamFirst Published Nov 3, 2021, 8:50 AM IST
Highlights

ഈ ദീപാവലിയ്ക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്വീറ്റ് പരിചയപ്പെട്ടാലോ..മിൽക്ക് ഹൽവ. കുറച്ച് ചേരുവകൾ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന സ്വീറ്റാണിത്. 

മധുരം ഒഴിവാക്കി ഒരു ദീപാവലി (deepavali) ചിന്തിക്കാനേ പറ്റില്ല..ഈ ദീപാവലിയ്ക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്വീറ്റ് (sweet) പരിചയപ്പെട്ടാലോ..മിൽക്ക് ഹൽവ (milk halwa). കുറച്ച് ചേരുവകൾ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന സ്വീറ്റാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1. പാൽ                                  3 കപ്പ്‌
2. അരിപ്പൊടി                  കാൽ കപ്പ്
3. പഞ്ചസാര                  ഒന്നേകാൽ കപ്പ്
4. നെയ്യ്                         4 ടേബിൾ സ്പൂൺ
5. ചൗവ്വരി                     2 ടേബിൾസ്പൂൺ
6. അണ്ടിപ്പരിപ്പ്                 50 ഗ്രാം

തയ്യാറാക്കുന്ന വിധം...

* അരിപ്പൊടി അരക്കപ്പ് വെള്ളം ചേർത്ത് കുതിർത്ത് വയ്ക്കുക.
* ചൗവ്വരി വേവിച്ച്‌ അരിച്ചു വയ്ക്കുക.
* ചുവടു കട്ടിയുള്ള പാത്രത്തിൽ പാൽ, പഞ്ചസാര, അരിപ്പൊടി, ചവ്വരി, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. നെയ്യ് ചേർക്കുക. ഹൽവ പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവത്തിൽ നെയ്മയം പുരട്ടിയ പാത്രത്തിലേക്കു പകരുക. തണുക്കുമ്പോൾ മുറിച്ചെടുക്കാം.

തയ്യാറാക്കിയത്:
സരിത സുരേഷ്
ഹരിപ്പാട്

രുചികരം, പോഷക സമൃദ്ധം; ഒരു വ്യത്യസ്ത സൂപ്പ്; റെസിപ്പി

click me!