ദീപാവലി സ്പെഷ്യൽ; 'കാജു ബര്‍ഫി' ഉണ്ടാക്കാൻ വളരെ സിമ്പിളല്ലേ...

By Web TeamFirst Published Oct 26, 2019, 12:26 PM IST
Highlights

ദീപാവലിയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വീറ്റാണ് കാജു ബര്‍ഫി. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്. കാജു ബര്‍ഫി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ്               രണ്ട് കപ്പ്
പാല്‍                                                                          കാല്‍ കപ്പ്
പഞ്ചസാര                                                                 മുക്കാല്‍ കപ്പ്
അലങ്കാരത്തിനായി സില്‍വര്‍ വാര്‍ക്ക് ഉപയോഗിക്കാം.

തയാറാക്കുന്ന വിധം...

ആദ്യം പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. 

ഒന്നുകൂടി തിളച്ച ശേഷം അണ്ടിപ്പരിപ്പു ചേര്‍ത്തിളക്കുക. മിശ്രിതം നന്നായി കട്ടിയാകുന്നത് വരെ ഇളക്കിക്കൊണ്ടേയിരിക്കുക. 

നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ചു നല്ലപോലെ പരത്തുക. ഇതിനു മുകളിലായി കുറച്ച് സില്‍വര്‍ വാര്‍ക്ക് വിതറുക. തണുത്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക. 

click me!