Latest Videos

ഭക്ഷണത്തില്‍ വരുത്തുന്ന ഈ തെറ്റുകള്‍ നിങ്ങളില്‍ താരന്‍ ഉണ്ടാക്കും...

By Web TeamFirst Published Mar 31, 2024, 3:46 PM IST
Highlights

ശിരോചർമ്മ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും. ഒപ്പം തലമുടിയുടെ  സംരക്ഷണത്തിനായി ചെയ്യേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ പ്രധാനമാണ് ഭക്ഷണക്രമം. 

താരനാണോ നിങ്ങളുടെ പ്രശ്നം? തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ശിരോചർമ്മ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും.  ഒപ്പം തലമുടിയുടെ  സംരക്ഷണത്തിനായി ചെയ്യേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ പ്രധാനമാണ് ഭക്ഷണക്രമം. ഭക്ഷണത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ താരന് കാരണമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പഞ്ചസാരയുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും അമിത ഉപയോഗം താരനുള്ള സാധ്യതയെ കൂട്ടും. അതിനാല്‍ മധുരമുള്ള ലഘുഭക്ഷണങ്ങൾ, സോഡകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.  പകരം ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക. 

രണ്ട്... 

ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറവു മൂലവും തലയോട്ടിയിലെ വരൾച്ചയ്ക്കും താരനും കാരണമാകും. അതിനാല്‍ ഫാറ്റി ഫിഷ്, ഫ്ളാക്സ് സീഡുകൾ, വാള്‍നട്സ് തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

മൂന്ന്... 

സിങ്ക്, ബി വിറ്റാമിനുകൾ, പ്രത്യേകിച്ച് ബി 7 (ബയോട്ടിൻ), ബി 12, ബി6 എന്നിവ ആരോഗ്യകരമായ ചർമ്മത്തിൻ്റെയും തലയോട്ടിയുടെയും പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ഈ പോഷകങ്ങളുടെ അഭാവം താരന് കാരണമാകാം. അതിനാല്‍ മത്തങ്ങ വിത്തുകൾ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ധാന്യങ്ങൾ, മുട്ടകൾ, ഇലക്കറികൾ തുടങ്ങിയ ബി വിറ്റാമിൻ സ്രോതസ്സുകളും ഡയറ്റില്‍ ഉള്‍‌പ്പെടുത്തുക. 

നാല്... 

അമിത മദ്യപാനവും തലമുടിയുടെ ആരോഗ്യത്തെ മോശമാക്കും. ഇതു മൂലവും താരന്‍ ഉണ്ടാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക. 

അഞ്ച്... 

വെള്ളം കുടിക്കാത്തതു മൂലം ചര്‍മ്മം മാത്രമല്ല, തലയോട്ടിയും വരണ്ടതാകും. ഇതു മൂലവും താരന്‍ ഉണ്ടാകാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കാം. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

Also read: പപ്പായയുടെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

youtubevideo

click me!