ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ...?

Web Desk   | others
Published : Jun 01, 2020, 07:36 PM ISTUpdated : Jun 01, 2020, 07:41 PM IST
ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ...?

Synopsis

കലോറി കുറവുള്ളതും നാരുകൾ കൂടുതലുള്ളതുമായ ഒരു പഴമാണ് ആപ്പിൾ. ഒരു ആപ്പിളിൽ ഏകദേശം 116 കലോറിയാണ് അടങ്ങിയിട്ടുള്ളത്. 

വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. എന്നിരുന്നാലും ക്രമേണ ശരീരഭാരം കുറയ്ക്കാനാണ് വിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിൾ.

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ദൈനംദിന കലോറി കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. കലോറി കുറവുള്ളതും നാരുകൾ കൂടുതലുള്ളതുമായ ഒരു പഴമാണ് ആപ്പിൾ. ഒരു ആപ്പിളിൽ ഏകദേശം 116 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

ആപ്പിൾ പോലുള്ള കുറഞ്ഞ കലോറിയുള്ള പഴങ്ങൾ കഴിക്കുന്നത് പകൽ സമയത്ത് മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. ആപ്പിൾ ജ്യൂസായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.​ ആപ്പിൾ കഴിക്കുന്നത് ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആപ്പിൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. എണ്ണ പലഹാരങ്ങളും മറ്റ് സ്നാക്ക്സുകളും ഒഴിവാക്കി പകരം ആപ്പിൾ കഴിക്കുന്നത് ശീലമാക്കണമെന്നും വിദ​ഗ്ധർ പറയുന്നു. ഉയർന്ന ഫൈബർ അടങ്ങിയ പഴങ്ങൾ ഉൾപ്പെടുത്തുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും. 

വണ്ണം കുറയ്ക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല ; ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി...

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍