ഉരുളക്കിഴങ്ങ് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

Published : Apr 15, 2024, 03:31 PM IST
ഉരുളക്കിഴങ്ങ് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

Synopsis

ഉരുളക്കിഴങ്ങിൽ നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പലരും ഉരുളക്കിഴങ്ങ് ശരീരത്തിന് ദോഷകരമാണെന്നാണ് കരുതുന്നത്. എന്നാൽ അത് നമ്മൾ എങ്ങനെ പാചകം ചെയ്യുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 

കിഴങ്ങ് വർ​ഗങ്ങളിൽ പലരുടെയും ഇഷ്ട ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. പ്രോട്ടീനടക്കമുള്ള നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പല വിഭവങ്ങളിലും ഉരുളക്കിഴങ്ങ് ചേർക്കാറുണ്ട്. ഉരുളക്കിഴങ്ങിൽ നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പലരും ഉരുളക്കിഴങ്ങ് ശരീരത്തിന് ദോഷകരമാണെന്നാണ് കരുതുന്നത്. എന്നാൽ അത് നമ്മൾ എങ്ങനെ പാചകം ചെയ്യുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 

ഉരുളക്കിഴങ്ങ ഫ്രഞ്ച് ഫ്രെെസ് രൂപത്തിലോ ബർ​ഗറിലോ എല്ലാം ചേർത്ത് കഴിക്കാറുണ്ട്. അതാണ് കൂടുതൽ അപകടകാരി.  ഉരുളക്കിഴങ്ങ് കാർബോഹൈഡ്രേറ്റ് ആണ്. ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്, എന്നാൽ മിതമായ അളവിൽ കഴിച്ചാൽ ഒരു ഭക്ഷണവും ആപത്തല്ലെന്ന് വിദ​ഗ്ധർ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് പൂർണ്ണമായും ഒഴിവാക്കണമെന്ന് കരുതുന്നു.  ഉരുളക്കിഴങ്ങ് മിതമായ അളവിൽ  കഴിക്കുകയും ആരോ​ഗ്യകരമായ രീതിയിൽ തയ്യാറാക്കുകയും ചെയ്യുമ്പോൾ ഭാരം കൂട്ടുകയില്ല..

ഉദാഹരണത്തിന്, ഫ്രെഞ്ച് ഫ്രൈ, ചിപ്സ് എന്ന രീതിയിൽ ഇവ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ഉരുളക്കിഴങ്ങ് അമിതമായി എണ്ണ ചേർത്ത് പാകം ചെയ്യുന്നത് അതിന്റെ ​ഗുണങ്ങൾ ഇല്ലാതാക്കുന്നു. ഇവ അമിതമായോ അല്ലെങ്കിൽ പതിവായോ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. ആരോഗ്യകരമായ രീതിയിൽ ഉരുളക്കിഴങ്ങ് കഴിക്കണമെങ്കിൽ തീർച്ചയായും അവ എണ്ണയിൽ കഴിക്കരുത്. 

എണ്ണയിൽ വറുക്കാതെ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത്  ശരീരത്തിന് വലിയ അപകടമില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് അമിതവണ്ണത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. ഡയറ്റ് ചെയ്യുന്നവർക്ക് ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പക്ഷേ, അമിതമായി കഴിക്കരുത്. 

മുതലയിറച്ചി കഴിച്ച യുവതിയെ ബാധിച്ചത് ; എന്താണ് ആർമിലിഫർ ​​ഗ്രാൻഡിസ്? എങ്ങനെ രോ​ഗം പടരുന്നു?

 

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്