ശരീരഭാരം നിയന്ത്രിക്കാൻ കഴിക്കേണ്ട 5 പഴങ്ങൾ
അമിതമായ ശരീരഭാരം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ കലോറി കുറവുള്ള, ധാരാളം ഫൈബറും പോഷക ഗുണങ്ങളും അടങ്ങിയ ഈ പഴങ്ങൾ കഴിക്കൂ, ഗുണങ്ങൾ അറിയാം.
15

Image Credit : Getty
മുന്തിരിപ്പഴം
മുന്തിരിപ്പഴം കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൽ ജലാംശം കൂടുതലാണ്.
25
Image Credit : Getty
ആപ്പിൾ
ആപ്പിളിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
35
Image Credit : Getty
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും വിശപ്പ് ഇല്ലാതാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
45
Image Credit : Getty
തണ്ണിമത്തൻ
തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്. ഇത് കഴിക്കുന്നത് നിർജ്ജലീകരണം തടയാനും വയറ് നിറയാനും സഹായിക്കും.
55
Image Credit : Getty
ബെറീസ്
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി എന്നിവയിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്.
Latest Videos

