വണ്ണം കുറയ്ക്കാനായി അത്താഴത്തിന് ചോറോ ചപ്പാത്തിയോ ഒഴിവാക്കണോ?

Published : Aug 10, 2023, 10:09 AM ISTUpdated : Aug 10, 2023, 10:28 AM IST
വണ്ണം കുറയ്ക്കാനായി അത്താഴത്തിന് ചോറോ ചപ്പാത്തിയോ ഒഴിവാക്കണോ?

Synopsis

കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊർജ്ജം നല്‍കാന്‍ സഹായിക്കും. കാർബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമായതിനാൽ അരി പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്.

അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാര്‍ പറയുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഇതില്‍ തന്നെയാണ് വിശ്വസിക്കുന്നത്. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത് എന്നത് ശരിയാണ്. എന്നാല്‍ വണ്ണം കുറയ്ക്കാനായി രാത്രി പൂര്‍ണമായും ചോറ് ഒഴിവാക്കുന്നവരുണ്ട്. ഇത്തരത്തില്‍ ചോറും ചപ്പാത്തിയുമൊക്കെ രാത്രി ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ? 

വണ്ണം കുറയ്ക്കാനായി രാത്രി ചോറും ചപ്പാത്തിയും ഒഴിവാക്കേണ്ട കാര്യമില്ല എന്നാണ് ഡയറ്റീഷ്യനായ റിച്ച ഗംഗാനി പറയുന്നത്.  കാർബോഹൈഡ്രേറ്റുകൾ നിങ്ങളുടെ ആരോഗ്യത്തിന് ശരിക്കും ഹാനികരമാണോ? കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊർജ്ജം നല്‍കാന്‍ സഹായിക്കും. കാർബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമായതിനാൽ അരി പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. അവ പൂർണമായും ഒഴിവാക്കുന്നത് ഒരു വ്യക്തിയെ ദുർബലനാക്കുക മാത്രമല്ല, ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ചപ്പാത്തിയും വിറ്റാമിനുകളുടെയും ഫൈബറുകളുടെയും ഉറവിടമാണ്. അതിനാല്‍ കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായും ഉപേക്ഷിക്കുന്നതിനുപകരം, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളെ മാറ്റി നിര്‍ത്തുകയാണ് വേണ്ടത് എന്നാണ് ഡയറ്റീഷ്യനായ റിച്ച ഗംഗാനി പറയുന്നത്. ഇതിനായി പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമായ, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള, പ്രോസസ് ചെയ്യാത്ത കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് കഴിക്കാം. 

ചോറും ചപ്പാത്തിയും നമ്മുടെ ദൈനംദിന പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനിവാര്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ്. ചോറില്‍ പ്രോട്ടീന്‍ ഉള്ളതുപോലെ ഗോതമ്പില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും ഒഴിവാക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും  റിച്ച ഗംഗാനി പറയുന്നു.  അതിനാല്‍ മിതമായ അളവില്‍ ഇവ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണം മാത്രമേയുള്ളൂ. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: മുഖത്തെ കറുത്ത പാടുകള്‍ മുതല്‍ ചുളിവുകള്‍ വരെ; ഉരുളക്കിഴങ്ങ് ഇങ്ങനെ ഉപയോഗിക്കൂ...

youtubevideo

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി