'ഞാനൊരു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയാണ്...' ; വെെറലായി ഹൃത്വിക്കിന്റെ പുതിയ പോസ്റ്റ്

Web Desk   | Asianet News
Published : Mar 17, 2021, 04:49 PM ISTUpdated : Mar 17, 2021, 04:57 PM IST
'ഞാനൊരു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയാണ്...' ; വെെറലായി ഹൃത്വിക്കിന്റെ പുതിയ പോസ്റ്റ്

Synopsis

ചിത്രം കണ്ട് ആരും മണ്ടൻമാരാകേണ്ടെന്നും ഞാനൊരു സമോസ ഓർഡർ ചെയ്യുകയാണെന്നുമാണ് ഹൃത്വിക്ക് പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഒപ്പം #itakemyfoodveryseriously, #missinmysamossa എന്നിങ്ങനെ ഹാഷ് ടാഗും നൽകിയിട്ടുമുണ്ട്. സമോസ കഴിക്കാനുള്ള താരത്തിന്റെ ഇഷ്ടം അറിയിക്കുന്നതാണ് ഹാഷ് ടാഗുകള്‍.

ബോളിവുഡ് താരം ഹൃത്വിക്ക് റോഷന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഹൃത്വിക്കിന് പ്രിയപ്പെട്ട ഒരു ഭക്ഷണത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

ചുണ്ടിൽ കെെ വച്ച് ​ഗൗരമായി  കമ്പ്യൂട്ടറിൽ നോക്കി എന്തോ തിരയുന്ന ചിത്രമാണ് ഇൻസ്റ്റാ​ഗ്രാമിൽ താരം പങ്കുവച്ചിരിക്കുന്നത്.ചിത്രം കണ്ട് ആരും മണ്ടൻമാരാകേണ്ടെന്നും ഞാനൊരു സമോസ ഓർഡർ ചെയ്യുകയാണെന്നുമാണ് ഹൃത്വിക്ക് പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഒപ്പം #itakemyfoodveryseriously, #missinmysamossa എന്നിങ്ങനെ ഹാഷ് ടാഗും നൽകിയിട്ടുമുണ്ട്. സമോസ കഴിക്കാനുള്ള താരത്തിന്റെ ഇഷ്ടം അറിയിക്കുന്നതാണ് ഹാഷ് ടാഗുകള്‍.

എനിക്കും വേണം എന്നാണ് ബോളിവുഡ് താരം പ്രീതി സിന്റ പോസ്റ്റിന് കമന്റ് നല്‍കിയിരിക്കുന്നത്. പിതാവായ രാകേഷ് റോഷനും, ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷറോഫ്, ഹുമ ഖുറേഷി തുടങ്ങിയവരും പോസ്റ്റിന് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. 

 

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ