പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി തയ്യാറാക്കിയാലോ....

By Web TeamFirst Published Mar 16, 2021, 7:50 PM IST
Highlights

പപ്പടം മലയാളികളുടെ പ്രിയ വിഭവമാണ്. പപ്പടം കൊണ്ട് വ്യത്യസ്തമായ ഒരു ചമ്മന്തി ഉണ്ടാക്കിയാലോ. എങ്ങനെയാണ് പപ്പട ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കാം...

പപ്പടം മലയാളികളുടെ പ്രിയ വിഭവമാണ്. പപ്പടം കൊണ്ട് വ്യത്യസ്തമായ ഒരു ചമ്മന്തി ഉണ്ടാക്കിയാലോ. എങ്ങനെയാണ് പപ്പട ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പപ്പടം വറുത്തത്                 4 എണ്ണം
ഇഞ്ചി                                     ഒരു കഷ്ണം 
തേങ്ങ                                   അര മുറി 
ജീരകം                               കാൽ സ്പൂൺ
 പുളി                                  ആവശ്യത്തിന് 
മുളകുപൊടി                    ഒരു ടീസ്പൂൺ
 ഉപ്പ്                                      ആവശ്യത്തിന് 
കറിവേപ്പില                      2 തണ്ട് 
സവാള                               1 എണ്ണം

 തയ്യാറാക്കുന്ന വിധം...

 പപ്പടം നാലെണ്ണം വറുത്ത് മാറ്റിവയ്ക്കുക. മിക്സിയുടെ ജാറിലേക്ക് ഒരു കഷ്ണം ഇഞ്ചി, അരക്കപ്പ് തേങ്ങ, കാൽ സ്പൂൺ ജീരകം, മുളകുപൊടി, പുളി, കറിവേപ്പില, സവാള ചെറുതായി കട്ട് ചെയ്തത്, ആവശ്യത്തിന് ഉപ്പും ചേർത്ത് ചതച്ചെടുക്കുക. ഒന്ന് ചതച്ചതിനു ശേഷം വറുത്തു വച്ചിട്ടുള്ള പപ്പടം കൂടി പൊടിച്ചു ചേർക്കുക വീണ്ടും നന്നായി അരച്ച് വെള്ളമില്ലാതെ കട്ടി ആയിട്ട് ഉരുട്ടി എടുക്കാം. ചോറിന് ദോശയ്ക്കും കഴിക്കാൻ പറ്റിയ നല്ല ഒരു കിടിലൻ ചമ്മന്തിയാണിത്.

തയ്യാറാക്കിയത്:
ആശ

കുമ്പളങ്ങ ഇരിപ്പുണ്ടോ...? കിടിലനൊരു കറി തയ്യാറാക്കിയാലോ....

click me!