രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ദിവസവും ഈ ജ്യൂസ് കുടിക്കാം

Published : Jun 20, 2023, 08:58 AM IST
 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ദിവസവും ഈ ജ്യൂസ് കുടിക്കാം

Synopsis

രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പെട്ടെന്ന് ഭാരം കുറയുക,മങ്ങിയ കാഴ്ച, വിശപ്പ് കൂടുക എന്നിവയെല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.  

ഇന്ന് പലരിലും കണ്ട് വരുന്ന രോഗാവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. 

രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികൾ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുകയും വേണം. പെട്ടെന്ന് ഭാരം കുറയുക,മങ്ങിയ കാഴ്ച, വിശപ്പ് കൂടുക എന്നിവയെല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പ്രത്യേക ചികിത്സകളൊന്നുമില്ല. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ എന്താണ് കഴിക്കുന്നതെന്നും കുടിക്കുന്നുവെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പ്രമേഹരോഗിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്ന ആരോ​ഗ്യകരമായ ഒരു ജ്യൂസിനെ കുറിച്ചാണ് പോഷകാഹാര വിദഗ്ധനായ കിരൺ കുക്രേജ പറയുന്നത്. ഈ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

പാവയ്ക്ക         1 എണ്ണം
വെള്ളരിക്ക    ഒരു ബൗൾ
പുതിനയില    1 പിടി
നാരങ്ങ നീര്    2 സ്പൂൺ

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അരിച്ചെടുത്ത ശേഷം കുടിക്കുക. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പാവയ്ക്കയുടെ ​ഗുണങ്ങൾ ചെറുതൊന്നുമല്ലെന്നും കിരൺ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ചരാന്റിൻ, പോളിപെപ്റ്റൈഡ്-പി, വിസിൻ തുടങ്ങിയ ചില സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും കോശങ്ങളാൽ ഗ്ലൂക്കോസ് ആഗിരണം ഉത്തേജിപ്പിക്കാനും കുടലിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് തടയാനും സഹായിക്കും.

വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ


 

PREV
Read more Articles on
click me!

Recommended Stories

രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍