Health Tips: ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന പാനീയങ്ങള്‍

Published : Dec 30, 2024, 09:47 AM IST
Health Tips: ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന പാനീയങ്ങള്‍

Synopsis

ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പല പ്രശ്നങ്ങളും കുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.  

ദഹനം, പ്രതിരോധശേഷി, മാനസികാരോഗ്യം, ഊർജ്ജം എന്നിവയെ സ്വാധീനിക്കുന്ന കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മോശം ഭക്ഷണ ശീലങ്ങൾ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയൊക്കെ കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പല പ്രശ്നങ്ങളും കുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. നാരങ്ങാ- ഇഞ്ചി വെള്ളം 

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. അതുപോലെ അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ നാരങ്ങയും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ നാരങ്ങാ- ഇഞ്ചി വെള്ളം കുടിക്കുന്നത് ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.   

2. ആപ്പിൾ സിഡെർ വിനെഗർ 

ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി കുടിക്കുന്നത് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

3. പെരുംജീരകം ചായ

പെരുംജീരകത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയറു വീര്‍ക്കുന്ന അവസ്ഥയെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. മഞ്ഞള്‍ പാല്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്ന അസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. മോര് 

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. ബീറ്റ്റൂട്ട് ജ്യൂസ് 

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

6. പപ്പായ ജ്യൂസ്

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. അതിനാല്‍ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

7. കറ്റാര്‍വാഴ ജ്യൂസ് 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

8. ഗ്രീന്‍ ടീ 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും  ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദിവസവും ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്
Christmas 2025 : വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പ്ലം കേക്ക്