' ഇത് സ്പെഷ്യൽ ബർ​ഗർ'; ചിത്രം പങ്കുവച്ച് ദുൽഖർ

Web Desk   | others
Published : May 23, 2020, 04:00 PM ISTUpdated : May 23, 2020, 04:06 PM IST
' ഇത് സ്പെഷ്യൽ ബർ​ഗർ'; ചിത്രം പങ്കുവച്ച് ദുൽഖർ

Synopsis

വീട്ടില്‍ ലഭ്യമായിരുന്നവ വച്ചുണ്ടാക്കിയ ബര്‍ഗര്‍ ആണ് ഇതെന്നും അടുത്ത തവണ സ്വന്തമായി തയ്യാറാക്കിയ ബണ്ണു കൊണ്ടായിരിക്കും ബര്‍ഗര്‍ ഉണ്ടാക്കുക എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രം പോസ്റ്റ് ചെയ്തത്. 

ഈ ലോക്ഡൗൺ കാലം മിക്ക സെലിബ്രിറ്റികളും പാചക പരീക്ഷണങ്ങളിലാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാൻ താൻ ഉണ്ടാക്കിയ ബർ​ഗറിന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

''വീട്ടില്‍ ലഭ്യമായിരുന്നവ വച്ചുണ്ടാക്കിയ ബര്‍ഗര്‍ ആണ് ഇതെന്നും അടുത്ത തവണ സ്വന്തമായി തയ്യാറാക്കിയ ബണ്ണു കൊണ്ടായിരിക്കും ബര്‍ഗര്‍ ഉണ്ടാക്കുക'' ദുൽഖർ കുറിച്ചു. നേരത്തേയും പാചകത്തിനിടയിലുള്ള ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'ഞായറാഴ്ച്ചയിലെ പാചകം' എന്നു പറഞ്ഞ് പച്ചക്കറികള്‍ മുറിക്കുന്ന ചിത്രമാണ് അന്ന് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്. ഷെഫ് ക്യു എന്ന ക്യാപ്ഷനാണ് ആ ചിത്രത്തിന് ദുൽഖർ നൽകിയിരുന്നത്.

'പതിനെട്ട് വയസ്സ് തികയാത്തവര്‍ ഇത് വായിക്കരുത്'; ഹണിമൂണ്‍ ചിത്രം പങ്കുവച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്...

 

PREV
click me!

Recommended Stories

രുചിയൂറും ബട്ടർ ചീസ് ദോശ തയ്യാറാക്കാം; റെസിപ്പി
ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു