ലോക്ക്ഡൌണ്‍ തീരുന്ന മുറയ്ക്ക് ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് കാണണം

By Web TeamFirst Published May 16, 2020, 10:42 AM IST
Highlights

ലോകത്തെ വലുപ്പ ചെറുപ്പമില്ലാത്ത  ഹോട്ടലുകള്‍ പോലുള്ള പൊതുവിടങ്ങളില്‍ നിന്ന് കൊവിഡ് 19 വൈറസിന്‍റെ വ്യാപനം നടക്കുന്നത് എങ്ങനെയാണെന്ന ഈ വീഡിയോ വീട്ടിലെ ഭക്ഷണത്തിലേക്ക് നിങ്ങളെ തീര്‍ച്ചയായും തിരികെയെത്തിക്കും. ജപ്പാനില്‍ നിന്നുള്ളതാണ് വീഡിയോ. 

കൊറോണക്കാലത്ത് ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വിഷമിക്കുന്നവരുണ്ടോ? നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറയ്ക്ക് പോകാനുള്ള ഹോട്ടലുകളുടേയും ലിസ്റ്റ് തയ്യാറാക്കി കാത്തിരിക്കുന്നവരാണോ?ചക്കയും ചക്ക വിഭവങ്ങളും ബോറടിപ്പിക്കുന്നെന്ന് പരാതിയുണ്ടോ? എങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ ഈ വീഡിയോ കാണണം.

ലോകത്തെ വലുപ്പ ചെറുപ്പമില്ലാത്ത  ഹോട്ടലുകള്‍ പോലുള്ള പൊതുവിടങ്ങളില്‍ നിന്ന് കൊവിഡ് 19 വൈറസിന്‍റെ വ്യാപനം നടക്കുന്നത് എങ്ങനെയാണെന്ന ഈ വീഡിയോ വീട്ടിലെ ഭക്ഷണത്തിലേക്ക് നിങ്ങളെ തീര്‍ച്ചയായും തിരികെയെത്തിക്കും. ജപ്പാനില്‍ നിന്നുള്ളതാണ് വീഡിയോ. ജപ്പാനിലെ പ്രമുഖ ചാനലിലൊന്നായ എന്‍എച്ച്കെയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കറുത്ത വെളിച്ചത്തില്‍ ഫ്ലൂറസന്‍റ് പദാര്‍ത്ഥമുപോയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എത്ര വേഗത്തില്‍ വൈറസിന് പടരാന്‍ സാധിക്കുമെന്നതിന്‍റെ നേര്‍ക്കാഴ്ചയാണ് വീഡിയോ നല്‍കുന്നത്. 

ബുഫേ സംവിധാനം ഉപയോഗിക്കുന്ന പത്ത് പേരെ ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ ഭക്ഷണം കഴിക്കല്‍ നടപടി സ്വീകരിക്കുന്ന ഇവരില്‍ ഒരാളുടെ കയ്യില്‍ ഫ്ലൂറസന്‍റ് പദാര്‍ത്ഥം പ്രയോഗിക്കുന്നു. ഇതിനെയാണ് കൊറോണ വൈറസായി സങ്കല്‍പ്പിക്കുന്നത്. കൈകള്‍ വൃത്തിയാക്കിയ ശേഷം ഭക്ഷണം എടുക്കാന്‍ അതിഥികള്‍ മുന്നോട്ട് പോകുന്നു പലരും ഭക്ഷണമെടുത്ത് കഴിക്കാന്‍ ആരംഭിക്കുന്നു. ഇതിനിടയിലാണ് കറുത്ത വെളിച്ചമുപയോഗിച്ച് വൈറസിന്‍റെ വ്യാപനം വ്യക്തമാക്കുന്നത്. 

തൊട്ട് മുന്‍പിലുള്ള ടിഷ്യൂ പേപ്പര്‍ മുതല്‍ സ്പൂണ്‍ വരെ വൈറസിന്‍റെ സാന്നിധ്യം കാണാന്‍ കഴിയും. കഴിക്കുന്നതിനിടയില്‍ ഫോണ്‍ പരിശോധിക്കുന്നവരുടെ ഫോണിലേക്കും വ്യാപനം നടക്കുന്നു. മുപ്പത് മിനിറ്റിനുള്ളില്‍ മുറിയിലുണ്ടായിരുന്ന എല്ലാവരിലേക്കും വൈറസ് വ്യാപിക്കുന്നതായി വീഡിയോ വ്യക്തമാക്കുന്നു. വൈറസിന്‍റെ വ്യാപനത്തിന്‍റെ ഗൌരവം മനസിലാക്കിക്കാനാണ് എന്‍എച്ച്കെ ഇത്തരമൊരു വിഡിയോ തയ്യാറാക്കിയിട്ടുള്ളത്. 

click me!