Easter Special : വീട്ടിൽ‌ തന്നെ ഉണ്ടാക്കാം ചോക്ലേറ്റ് ഈസ്റ്റർ എഗ്സ് ; റെസിപ്പി

By Web TeamFirst Published Mar 29, 2024, 9:37 AM IST
Highlights

ഇത്തവണ ഈസ്റ്റർ ചോക്ലേറ്റ് എ​ഗ്സ് വീട്ടിൽ തന്നെ തയ്യാറാക്കാം. അപർണ അനൂപ് തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ക്രൂശിലേറ്റിയതിന്റെ മൂന്നാം നാൾ ക്രിസ്തു ഉയർത്തെഴുനേറ്റതിന്റെ ഓർമ്മയ്ക്കാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം എന്ന് പറയുന്നത്. പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. ഈസ്റ്ററിന് ചോക്ലേറ്റ് ഈസ്റ്റർ എ​ഗ്സ് വീട്ടിൽ തന്നെ തയ്യാറാക്കാം. 

വേണ്ട ചേരുവകൾ...

കോമ്പൗണ്ട് ചോക്ലേറ്റ്           2 കപ്പ്
വെള്ളം                                ആവശ്യത്തിന്
Kinder joy chocolate കവർ     6 എണ്ണം
വൈറ്റ് ചോക്ലേറ്റ് ചിപ്സ്
ഡാർക്ക്‌ ചോക്ലേറ്റ് ചിപ്സ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ വെള്ളം ചൂടാക്കി അതിന്റെ മുകളിൽ ഒരു പാത്രത്തിൽ chocolate ഇട്ട്( double boil method) ചൂടാക്കി എടുക്കുക.  ഇനി കിന്റർ ജോയിയുടെ കവറിൽ ഈ ചോകേറ്റ് ഒഴിച്ച് ഷേപ്പ് ആക്കി എടുക്കുക.. ഇനി ഫ്രീസറിൽ വച്ച് തണുപ്പിച്ചു എടുക്കുക. മൗൾഡിൽ നിന്നു എടുക്കുക. ഇനി ഒരു ഭാഗത്തിൽ കുറച്ച് ഫില്ലിം​ഗ്സ് ഇടുക. ചൂട് പാത്രത്തിന്റ മുകളിൽ വെച്ച് രണ്ടുവശവും ഒട്ടിക്കുക. ചോക്ലേറ്റ് ഈസ്റ്റർ എഗ്സ് തയ്യാർ...

 

 

Read more പെസഹാ അപ്പവും പാലും ഇങ്ങനെ തയ്യാറാക്കാം

 

click me!